കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗത്തില്‍ വൈകിയെത്തിയവര്‍ക്ക് മുന്നില്‍ മോദി വാതിലടച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: പൊതു പ്രവര്‍ത്തകര്‍ കൃത്യനിഷ്ഠ പാലിക്കണം എന്ന കാര്യത്തില്‍ കണിശക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ തന്നെ എം പി മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ച് ഒരു നീണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശവും അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. നിയമങ്ങള്‍ പാലിക്കാനുള്ളതാണെന്ന് ഒരിക്കല്‍ കൂടെ പ്രധാനമന്ത്രി ഓര്‍മപ്പെടുത്തുന്നു.

ബി ജെ പി പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുക്കുവാന്‍ വൈകിയെത്തിയവര്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നിര്‍ദാക്ഷിണ്യം വാതിലടച്ചു. ഇന്നലെ (03-12-2014) പാര്‍ലമെന്റ് മന്ദിരത്തിലെ ബാലയോഗി ഓഡിറ്ററിയത്തില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് വൈകിയെത്തിയ എം പി മാര്‍ക്ക് പ്രവേശനം നിഷേധിച്ചത്.

modi

9.30 ആയിരുന്നു യോഗം തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ പത്ത് മിനിട്ട് മുമ്പേ പ്രധാനമന്ത്രി ഹാജരായി. കൃത്യം 9.35 ആയതോടെ യോഗഹാളിന്റെ വാതിലുകള്‍ അടയ്ക്കാന്‍ മോദി നിര്‍ദ്ദേശം നല്‍കുകയായിരുന്നത്രെ.

320 ഓളം പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുള്ള യോഗത്തില്‍ 300 പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. വെകിയെത്തിയ 20 പേര്‍ക്ക് പ്രവേശനം നിഷേധിച്ചു. വര്‍ഷങ്ങളായി എല്ലാ ചൊവ്വാഴ്ചയും രാവിലെ 9.30 നവാണ് ബി ജെ പി പാര്‍ട്ടി യോഗം ചേരാറുള്ളത്. വിദേശ പര്യടനത്തിലായതിനാല്‍ കഴിഞ്ഞ യോഗത്തില്‍ മോദിയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

English summary
Latecomers at the BJP's meeting of lawmakers held in Parliament House on Tuesdays will find themselves locked out. Prime Minister Narendra Modi has reportedly ordered that doors of the hall where the meeting is held will be closed at 9.35 am sharp here-on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X