അതിർത്തിയിൽ ലോഞ്ച് പാഡുകൾ സജീവം, നുഴഞ്ഞുകയറാൻ 300ഓളം ഭീകരർ തക്കം പാർത്തിരിക്കുന്നെന്ന് സൈന്യം
ശ്രീനഗര്‍: രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നതിനായി അതിര്‍ത്തിയില്‍ 250 മുതല്‍ 300 വരെ തീവ്രവാദികള്‍ തക്കം പാര്‍ത്തിരിക്കുന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ജമ്മു കാശ്മീരിലെ കുപ്വാരയില് ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ നിന്ന് നൂറ് മീറ്റര്‍ ആകലെ രണ്ട് ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെ മേജര്‍ ജനറല്‍ വീരേന്ദ്ര വാറ്റ്സാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
അതിര്‍ത്തിയില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍ സജീവമാണ്. 250 മുതല്‍ 300 വരെ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി ഇരിക്കുകയാണ്. അത്യാധുനിക അയുധങ്ങള്‍ ഇവരുടെ കൈവശം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിന് തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, അതിര്‍ത്തിയിലെ പരിശോധനയ്ക്കിടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച് രണ്ട് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. മരിച്ചവരില്‍ ഒരാള്‍ കുപ്വാരയിലെ ഹന്ദവാര മേഖലയില്‍ നിന്നുള്ള 23കാരനായ ഇദ്രീസ് അഹമ്മദ് ബട്ട് ആണെന്ന് സൈന്യം അറിയിച്ചിരുന്നു. ഇവര്‍ ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് ഒരു മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരവാദികളില്‍ നിന്ന് എകെ 47 തോക്കുകള്‍, നൂറ് കണക്കിന് ബുള്ളറ്റുകള്‍, നാല് ഗ്രനേഡുകള്‍, പിസ്റ്റലുകള്‍, എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കുപ്വരയിലെ പാകിസ്ഥാനി പോസ്റ്റിന് സമീപം നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവരെ സൈന്യം വധിക്കുകയായിരുന്നു.
ഡോക്ടർ ഉൾപ്പടെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊറോണ; ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ അതീവ ജാഗ്രത
'ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്, ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക'