കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരൊറ്റ റോക്കറ്റില്‍ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ലോക റെക്കോര്‍ഡിടാന്‍ ഇന്ത്യ ഒരുങ്ങുന്നു

2017 ആദ്യം വിക്ഷേപണം നടന്നേക്കും. 81 വിദേശ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളുമായിരിക്കും വിക്ഷേപിക്കുകയെന്നും ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്റെ ചെയര്‍മാനും എം.ഡിയുമായ രാകേഷ് ശശിഭൂഷണ്‍ അറിയിച്ചു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഉപഗ്രഹ വിക്ഷേപത്തില്‍ ലോക രാഷ്ട്രങ്ങളെ പിന്നിലാക്കി കുതിക്കുന്ന ഇന്ത്യ അപൂര്‍വമായ ഒരു റെക്കോര്‍ഡിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരേസമയം ഒരൊറ്റ റോക്കറ്റില്‍ 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ശ്രമം. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനാണ് ഇത്തരമൊരു പദ്ധതിയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

2017 ആദ്യം വിക്ഷേപണം നടന്നേക്കും. വലിപ്പം കുറഞ്ഞ നാനോ ഉപഗ്രഹങ്ങളായിരിക്കുമെന്നും ഇവയില്‍ ഭൂരിപക്ഷവും. 81 വിദേശ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളുമായിരിക്കും വിക്ഷേപിക്കുകയെന്നും ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്റെ ചെയര്‍മാനും എം.ഡിയുമായ രാകേഷ് ശശിഭൂഷണ്‍ അറിയിച്ചു.

india

ഐ.എസ്.ആര്‍.ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എക്‌സ് എല്‍ ആണ് റെക്കോര്‍ഡ് വിക്ഷേപണത്തിനായി ഉപയോഗിക്കുക. 500 കോടിയുടെ ഉപഗ്രഹവിക്ഷേപണ കരാര്‍ ഇതിനോടകം ഇന്ത്യയ്ക്ക് ലഭിച്ചതായും രാകേഷ് അറിയിച്ചു. റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്നതോടെ വരും വര്‍ഷങ്ങളിലും ഇന്ത്യയ്ക്ക് ഈ രംഗത്ത് കൂടുതല്‍ കരാര്‍ ലഭിച്ചേക്കും.
English summary
Launching 83 satellites on a single rocket; ISRO aims for world record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X