കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; സപ്തംബര്‍ അവസാന വാരം പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: എസ്എന്‍സി ലാവലിന്‍ കേസിലെ ഹര്‍ജികള്‍ നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റിസ് എന്‍വി രമണയുടെ ബെഞ്ചിലേക്ക് കൈമാറി. ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നടപടി. നേരത്തെ കേസ് പരിഗണിച്ചിരുന്ന ബെഞ്ചിന് തന്നെ കൈമാറുകയാണെന്ന് യുയു ലളിത് വ്യക്തമാക്കി. പുതിയ ബെഞ്ച് കേസ് പരിഗണിക്കുന്നതിലെ അനൗചിത്യം ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സപ്തംബര്‍ അവസാന വാരത്തില്‍ ജസ്റ്റിസ് എന്‍വി രമണയുടെ ബെഞ്ച് ലാവലിന്‍ കേസ് പരിഗണിക്കും.

p

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കൂടാതെ, വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. 2017 മുതല്‍ ജസ്റ്റിസ് രമണയുടെ ബെഞ്ച് പരിഗണിക്കുന്ന കേസാണിത്.

എന്നാല്‍ ഇന്ന് ലിസ്റ്റ് ചെയ്തത് യുയു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചിലാണ്. കേസ് പരിഗണനയ്ക്ക് എടുത്ത ഉടനെ ജസ്റ്റിസ് രമണയുടെ ബെഞ്ച് പരിഗണിച്ചിരുന്ന കേസാണിതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് രമണയുടെ ബെഞ്ചിലേക്ക് കൈമാറുകയായിരുന്നു. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് ഹാജരായത്. ജസ്റ്റിസ് ലളിതിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗിരി ബോധിപ്പിച്ചു. എങ്കിലും അനൗചിത്യം ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് കേസ് കൈമാറുകയായിരുന്നു. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ ഹാജരായി.

ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

എന്‍വി രമണയുടെ ബെഞ്ച് കേസില്‍ നിന്ന് പിന്‍മാറിയിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ബെഞ്ച് കേസ് പരിഗണിക്കുന്നത് ശരിയല്ല. തന്റെ ബെഞ്ചില്‍ കേസ് തെറ്റായി ലിസ്റ്റ് ചെയ്തതാകാമെന്ന് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. ആഗസ്റ്റ് 27നാണ് കേസ് യുയു ലളിതിന്റെ ബെഞ്ചിലേക്ക് മാറ്റിയത്. 2017 ഒക്ടോബറിലാണ് ലാവലിന്‍ കേസ് സുപ്രീംകോടതിയിലെത്തിയത്. ഇതുവരെ അന്തിമ വാദം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് കേസ് ഏറ്റവും ഒടുവില്‍ പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ഹൈക്കോടതി ശരിവച്ചു. ഇതിനെതിരായ അപ്പീല്‍ ഹര്‍ജിയാണ് സുപ്രീംകോടതിയിലെത്തിയത്.

സൈന്യം എന്തിനും റെഡിയായി... അവര്‍ വലിയ സംഘമായിരുന്നു; അര്‍ധ രാത്രി ലഡാക്കില്‍ സംഭവിച്ചത്...സൈന്യം എന്തിനും റെഡിയായി... അവര്‍ വലിയ സംഘമായിരുന്നു; അര്‍ധ രാത്രി ലഡാക്കില്‍ സംഭവിച്ചത്...

English summary
Lavalin Case back to Justice NV Raman Division Bench
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X