കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിൻ കേസ്; പിണറായിക്കെതിരെ തെളിവുണ്ടെന്ന് സിബിഐ, അപ്പീൽ നൽകി... മുഖ്യമന്ത്രിയുടെ ഭാവി എന്താകും?

ലാവലിൻ ഇടപാടിൽ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും, അദ്ദേഹമറിയാതെ ഇടപാട് നടക്കില്ലെന്നും സിബിഐയുടെ ഹർജിയിൽ പറയുന്നു.

  • By Desk
Google Oneindia Malayalam News

ദില്ലി: ലാവലിൻ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കേസിൽ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയാണ് സിബിഐ അപ്പീൽ നൽകിയിരിക്കുന്നത്.

പിൻഭാഗത്തും ലൈംഗികാവയവം! ഇരട്ട ജനനേന്ദ്രിയവുമായി ആൺകുഞ്ഞ് പിറന്നു! നടുക്കം മാറാതെ ലോകം...പിൻഭാഗത്തും ലൈംഗികാവയവം! ഇരട്ട ജനനേന്ദ്രിയവുമായി ആൺകുഞ്ഞ് പിറന്നു! നടുക്കം മാറാതെ ലോകം...

പാർവതിക്കൊപ്പം നിന്നു, മതവികാരം വ്രണപ്പെടുത്തി! ഐസിയുവിന് പണികിട്ടി... പൂട്ട് വീണു...പാർവതിക്കൊപ്പം നിന്നു, മതവികാരം വ്രണപ്പെടുത്തി! ഐസിയുവിന് പണികിട്ടി... പൂട്ട് വീണു...

ലാവലിൻ ഇടപാടിൽ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും, അദ്ദേഹമറിയാതെ ഇടപാട് നടക്കില്ലെന്നും സിബിഐയുടെ ഹർജിയിൽ പറയുന്നു. ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനെതിരെ ശക്തമായ തെളിവുണ്ടെന്നും, ഹൈക്കോടതി വിധി റദ്ദാക്കണമെന്നുമാണ് സിബിഐയുടെ ആവശ്യം.

pinrayi

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ സിബിഐ അതിനുവേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല. അപ്പീൽ നൽകാതെ സിബിഐ ഒളിച്ചുകളിക്കുന്നത് ദുരൂഹമാണെന്നും, ലാവലിനിൽ ബിജെപിക്കും സിപിഎമ്മിനും അവിശുദ്ധ ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഓഗസ്റ്റ് 23നാണ് പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചത്.

English summary
lavalin case; cbi filed appeal against high court verdict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X