കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനിടെ ആർഭാട വിവാഹം; വരൻ ഉൾപ്പെടെ 15 പേർക്ക് രോഗം, പിന്നാലെ 6,26,600 രൂപ പിഴയും

  • By Aami Madhu
Google Oneindia Malayalam News

ജയ്പൂർ; കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ വിവാഹത്തിൽ പങ്കെടുത്ത 15 പേർക്ക് കൊവിഡ്. വിവാഹത്തിൽ 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശം നിലനിൽക്കെയാണ് ഇതെല്ലാം ലംഘിച്ച് ആർഭാട വിവാഹം നടത്തിയത്. 250 ഓളം പേരാണഅ വിവാഹത്തിൽ പങ്കെടുത്തത്. രോഗം സ്ഥിരീകരിച്ചതോടെ നിരവധി പേരാണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്.സംഭവം ഇങ്ങനെ

ഭിൽവാരയിൽ

ഭിൽവാരയിൽ

കൊവിഡിനെ പ്രതിരോധിക്കുന്നതിൽ മാതൃക കാണിച്ച ഭിൽവാര മോഡൽ രാജ്യം മുഴുവൻ ചർച്ചയായിരുന്നു. എന്നാൽ അതേ ഭിൽവാരയിൽ തന്നെയാണ് ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി വിവാഹം കെങ്കേമാക്കിയിരിക്കുന്നത്. ജൂൺ 13 നായിരുന്നു വിവാഹം. 50 ൽ കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശം ഉണ്ട്.

നിയന്ത്രണങ്ങൾ പാലിച്ചില്ല

നിയന്ത്രണങ്ങൾ പാലിച്ചില്ല

250 ഓളം പേരാണ് നിർദ്ദേശങ്ങൾ തള്ളി വിവാഹത്തിന് എത്തിയത്. മാസ്കോ സാനിറ്റൈസറോ ഉപയോഗിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലം പാലിക്കുകയും ചെയ്തിട്ടില്ലെന്ന് അധികൃതർ കണ്ടെത്തി. വരനടക്കം 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം ബാധിച്ച വരന്റെ മുത്തച്ഛൻ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

17 പേർക്ക്

17 പേർക്ക്

വരന്റെ അമ്മാവൻ, അമ്മായി തുടങ്ങി അടുത്ത ബന്ധുക്കൾക്കെല്ലാം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവരുമായി അടുത്ത് ഇടപെട്ട വധു അടക്കം 17 പേർക്ക് കൊവിഡ് ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച മുഴുവൻ പേരേയും നിലവിൽ ആശുപത്രിയിലേക്ക് മാറ്റി. 100 പേരെയോളം നിരീക്ഷണത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

പിഴ ചുമത്തി

പിഴ ചുമത്തി

അതേസമയം സംഭവത്തിൽ വരനും കുടുംബത്തിനുമെതിരെ 6,26,600 രൂപ സർക്കാർ പിഴ ചുമത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സയ്ക്കും ക്വാറന്റീൻ ചെലവുകൾക്കുമായിട്ടാണ് പണ ഈടാക്കിയതെന്ന് ബിൽവാര ജില്ലാ കളക്ടർ നൽകിയ നോട്ടീസിൽ പറയുന്നു.

കൂടുതൽ ചെലവ്

കൂടുതൽ ചെലവ്

മൂന്ന് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അടയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ ചെലവുകൾ വരും ദിവസങ്ങളിൽ ഉണഅടാവുകയാണെങ്കിൽ അതും വരന്റെ കൈയ്യിൽ നിന്നും ഈടാക്കാൻ തിരുമാനം.

കൊവിഡ് കേസുകൾ

കൊവിഡ് കേസുകൾ

അതേസമയം രാജസ്ഥാനിൽ കൊവിഡ് രോഗികളുടെ എണ്ണം 17,271 ആയി. 327 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 8 പേർക്ക് ജീവഹാനി സംഭവിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരികച്ചവരുടെ എണ്ണം 399 ആയി. നിലവിൽ 3261 പേരാണ് ചികിത്സയിൽ ഉള്ളത്. 13,320 പേർരോഗമുക്തി നേടി.

'വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറുമായി ബന്ധം'; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം'വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറുമായി ബന്ധം'; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം

ഇന്ത്യ-ചൈന തർക്കം; പെട്ടത് പത്തനംതിട്ടയിലെ 'ചൈന മുക്ക്',പേരുമാറ്റത്തിന് പോര് മുറുകുന്നുഇന്ത്യ-ചൈന തർക്കം; പെട്ടത് പത്തനംതിട്ടയിലെ 'ചൈന മുക്ക്',പേരുമാറ്റത്തിന് പോര് മുറുകുന്നു

പാലക്കാടിന് നേരിയ ആശ്വാസം; ഇന്ന് കൊവിഡ് 4 പേർക്ക്! ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗംപാലക്കാടിന് നേരിയ ആശ്വാസം; ഇന്ന് കൊവിഡ് 4 പേർക്ക്! ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം

English summary
Lavish wedding amid covid; 15 tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X