ലാവ്ലിന് കേസ് മാറ്റിവച്ച് സുപ്രീംകോടതി; എതിര്‍പ്പില്ലെന്ന് സിബിഐ, ഇനി രണ്ടാഴ്ചയ്ക്ക് ശേഷം
ദില്ലി: ലാവ്ലിന് കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം സിബിഐ ഹര്‍ജി പരിഗണിക്കുമെന്ന് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കേസ് മാറ്റിവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐ അഭിഭാഷകന് അറിയിച്ചു. വ്യക്തികളെ കേസില്‍ കക്ഷി ചേര്‍ക്കരുതെന്ന് പിണറായി വിജയന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ കോടതിയെ സമീപിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹന ചന്ദ്രന്, ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം, കേസിലെ മറ്റു പ്രതികളായ ആര് ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെജി രാജശേഖരന് എന്നീ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ തങ്ങളെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും വിചാരണ ചെയ്യണമെന്നാണ് സിബിഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി വിജയനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ പറയുന്നു. അഴിമതി ഗൂഢാലോചനയില്‍ പിണറായിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഹൈക്കോടതി മൂന്ന് പ്രതികളെ ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സിബിഐ വാദിക്കുന്നു.
-
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications