കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ നിയമവാഴ്ച്ച ഇല്ലാതായി.... രാഷ്ട്രപതി ഭരണം വരണം, ബിജെപി നേതാവിന്റെ ആവശ്യം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവ് ബാബുല്‍ സുപ്രിയോക്കെതിരെ നടന്ന അതിക്രമത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്ര മന്ത്രി കൈലാഷ് വിജയ് വര്‍ഗീയ. ജാധവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം മുഖ്യാതിഥിയായി എത്തിയ ബാബുല്‍ സുപ്രിയോയെ തീവ്ര ഇടതുപക്ഷ സംഘടനകള്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിനെതിരെയാണ് വിജയ് വര്‍ഗീയയുടെ പരാമര്‍ശം. ബംഗാളില്‍ നിയമവാഴ്ച്ച നശിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

1

ബംഗാളില്‍ അക്രമികളുടെ കൂത്തരങ്ങാണ് നടക്കുന്നത്. ഗവര്‍ണര്‍ ജഗദീപ് ധാന്‍ക്കര്‍ നേരിട്ടെത്തിയത് ഇതിന്റെ തെളിവാണ്. ഇതിലും നിര്‍ഭാഗ്യകരമായ അവസ്ഥ മറ്റൊന്നില്ലെന്നും വിജയ് വര്‍ഗീയ കുറ്റപ്പെടുത്തി. നേരത്തെ എബിവിപി നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബാബുല്‍ സുപ്രിയോയെ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അനുവദിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ ബിജെപി എംപിക്കെതിരെ കരിങ്കൊടി കാണിക്കുകയും ചെയ്തു.

അതേസമയം ബാബുല്‍ സുപ്രിയോക്കെതിരെ നടന്ന അതിക്രമത്തെ കുറിച്ച് അമിത് ഷാ അറിഞ്ഞിട്ടുണ്ട്. എല്ലാവിവരങ്ങളും ആഭ്യന്തര മന്ത്രി അറിയുന്നുണ്ട്. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ വ്യക്തിപരമായി താന്‍ തന്നെ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഒക്ടോബര്‍ ഒന്നിന് ബംഗാളിലെത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം ഒട്ടും സമാധാനപരമല്ല. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്നും വിജയ് വര്‍ഗീയ പറഞ്ഞു.

ബംഗാളില്‍ അതിക്രമം രൂക്ഷമാണെങ്കിലും, രാഷ്ട്രപതി ഭരണം വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്. ഒരു സംസ്ഥാനത്തെയും പ്രതിസന്ധിയിലാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. മമതാ ബാനര്‍ജി സംസ്ഥാനത്ത് നിയമ സംവിധാനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയിട്ടില്ലെങ്കില്‍, ജനങ്ങള്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്നും വിജയ് വര്‍ഗീയ പറഞ്ഞു. അമിത് ഷായോട് രാഷ്ട്രപതി ഭരണം കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിജയ് വര്‍ഗീയ പറഞ്ഞു.

രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!

English summary
law and order collapse in bengal says vijayvargiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X