കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രമസമാധാന നില മെച്ചപ്പെട്ടോ? അമിത് ഷാ ജമ്മു മുതല്‍ ലാല്‍ ചൗക്ക് വരെ നടക്കട്ടെയെന്ന് രാഹുല്‍

ജമ്മു കശ്മീരില്‍ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന വാദങ്ങളെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി. ഇത് സത്യമാണെങ്കില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് അമിത് ഷാ നടക്കട്ടെയെന്നും രാഹുല്‍ വെല്ലുവിളിച്ചു.

Google Oneindia Malayalam News
rahul gandhi

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കശ്മീരിലെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി. അമിത് ഷാ പറഞ്ഞത് പോലെ ജമ്മു കശ്മീരിലേത് മെച്ചപ്പെട്ട ക്രമസമാധാന നിലയാണെങ്കില്‍ അദ്ദേഹം കാല്‍നടയാത്ര നടത്തട്ടെയെന്നും രാഹുല്‍ വെല്ലുവിളിച്ചു.

ജമ്മു മുതല്‍ ശ്രീനഗര്‍ വരെ അദ്ദേഹം നടക്കാന്‍ തയ്യാറാവട്ടെ. അമിത് ഷാ പറയുന്നത് ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ നടക്കുമ്പോള്‍ യാതൊരു പ്രശ്‌നവുമുണ്ടാകില്ലെന്നും രാഹുല്‍ പറഞ്ഞു.

rahul

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സുരക്ഷാ വീഴ്ച്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.

അടിച്ചത് ബംപര്‍, വിശ്വസിക്കാനായില്ല, രണ്ട് ദിവസം പരിശോധിച്ചു, അറിഞ്ഞപ്പോള്‍ അമ്പരപ്പ്അടിച്ചത് ബംപര്‍, വിശ്വസിക്കാനായില്ല, രണ്ട് ദിവസം പരിശോധിച്ചു, അറിഞ്ഞപ്പോള്‍ അമ്പരപ്പ്

അതേസമയം സുരക്ഷാ വീഴ്ച്ചയൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. ബിജെപി രാഹുലിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അടിസ്ഥാനരഹിതമായ വാദങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്നായിരുന്നു ബിജെപി ആരോപിച്ചത്.

ജമ്മു കശ്മീരില്‍ വ്യക്തികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും, ബോംബ് സ്‌ഫോടനങ്ങളും തുടര്‍ കഥയാവുകയാണ്. ജമ്മു കശ്മീരില്‍ സമാധാനാന്തരീക്ഷമാണ് ഉള്ളതെങ്കില്‍ എന്തുകൊണ്ടാണ് ബിജെപി നേതാക്കള്‍ ജമ്മുവില്‍ നിന്ന് ലാല്‍ ചൗക്കിലേക്ക് നടക്കാന്‍ തയ്യാറാവാത്തതെന്ന് രാഹുല്‍ ചോദിച്ചു.

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

അമിത് ഷാ എന്തുകൊണ്ട് അങ്ങനെയൊരു നടത്തത്തിന് തയ്യാറാവുന്നില്ലെന്നും രാഹുല്‍ ചോദിക്കുന്നു. അതേസമയം ഭാരത് ജോഡോ യാത്രയുടെ സമാപനം നാളെയാണ് ശ്രീനഗറില്‍ നടക്കുന്നത്.

ആരും സമ്മാനം തരാനില്ല, സ്വന്തം നല്‍കിയ ഗിഫ്റ്റിന് യുവതിക്ക് അടിച്ചത് ബംപര്‍; ലക്ഷങ്ങള്‍ കൈയ്യില്‍ആരും സമ്മാനം തരാനില്ല, സ്വന്തം നല്‍കിയ ഗിഫ്റ്റിന് യുവതിക്ക് അടിച്ചത് ബംപര്‍; ലക്ഷങ്ങള്‍ കൈയ്യില്‍

ജമ്മു കശ്മീരിലേക്ക് യാത്ര പ്രവേശിച്ചതോടെ രാഹുലിനുള്ള സുരക്ഷയുടെ പേരില്‍ വിവാദവും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച്ചയാണ് കോണ്‍ഗ്രസ് യാത്ര തല്‍ക്കാലത്തേക്ക് റദ്ദാക്കിയത്. സുരക്ഷാ വീഴ്ച്ച ആരോപിച്ചായിരുന്നു ഈ നിര്‍ത്തിവെക്കല്‍..

തുടര്‍ന്ന് ഇന്നാണ് യാത്ര ആരംഭിച്ചത്. യാത്ര ബാനിഹാളിലെ ഖാസികുണ്ഡില്‍ പ്രവേശിച്ചതിന് പിന്നാലെ വന്‍ ജനക്കൂട്ടം ഇവിടേക്ക് പ്രവേശിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെയയിരുന്നു ഇവര്‍ എത്തിയത്.

ഈ ജനക്കൂട്ടം എത്തിയതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാഹുലിന് ചുറ്റുമുള്ള സുരക്ഷാ വളയത്തിന് ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. തുടര്‍ന്ന് രാഹുലിനോട് നടത്തം നിര്‍ത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ സുരക്ഷാ വീഴ്ച്ച മതിയായ സുരക്ഷാ നല്‍കാത്തത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സുരക്ഷാ സംവിധാനം ഒന്നാകെ പൊളിഞ്ഞുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

മതിയായ സുരക്ഷ നല്‍കിയിരുന്നുവെന്ന് ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. സുരക്ഷാ വീഴ്ച്ചകളൊന്നും സംഭവിച്ചിട്ടില്ല. യാത്രയില്‍ സംഘാടകര്‍ അറിയുന്നവര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് പോലീസ് പറഞ്ഞു.

English summary
law and order increased, then amit shah should walks jammu to lal chowk challenges rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X