കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിനും മായാവതിക്കുമെതിരെ അഴിമതി കേസുകള്‍... മഹാസഖ്യത്തില്‍ നിന്ന് പുറത്തേക്ക്?

Google Oneindia Malayalam News

ലഖ്‌നൗ: മഹാസഖ്യത്തെ പൊളിക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കി ബിജെപി. ഉത്തര്‍പ്രദേശിലെ രണ്ട് പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ബിജെപി തകര്‍ന്നടിയുമെന്ന് നേരത്തെ തന്നെ പാര്‍ട്ടി മനസ്സിലാക്കിയതാണ്. ഈ സാഹചര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും ബിഎസ്പി അധ്യക്ഷ മായാവതിയെയും പൂട്ടാനാണ് ബിജെപിയുടെ നീക്കം. ഇവര്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ വെച്ച് ഭീഷണിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. അങ്ങനെ വന്നാല്‍ ഇവര്‍ മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് സൂചന.

ബിജെപിയുടെ നീക്കങ്ങള്‍ ഏറെ കുറെ ഫലം കാണുന്നുവെന്നാണ് സൂചന. ഇവര്‍ ഇപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധിയുമായി അകന്ന് കൊണ്ടിരിക്കുകയാണ്. ഇരുവര്‍ക്കും സഖ്യം വേണമെന്നുണ്ടെങ്കിലും ബിജെപിയുടെ പ്രതികാര രാഷ്ട്രീയം അതിന് അനുവദിക്കില്ലെന്നാണ് കണക്കൂകൂട്ടല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് ഇവര്‍ക്കെതിരെ സിബിഐ കേസ് അടക്കം കൊണ്ടുവരാനാണ് അമിത് ഷായുടെ തന്ത്രം. മായാവതി ഈ നീക്കത്തില്‍ ശരിക്കും വിരണ്ടിരിക്കുകയാണ്.

1400 കോടിയുടെ അഴിമതി

1400 കോടിയുടെ അഴിമതി

മായാവതിക്കെതിരെ 1400 കോടിയുടെ അഴിമതി കേസാണ് ഉള്ളത്. മായാവതിയുടെ ഭരണകാലത്ത് യുപിയില്‍ സ്മാരകങ്ങള്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാണിത്. യുപി വിജിലന്‍സ് വിഭാഗമാണ് ഈ കേസ് അന്വേഷിക്കുന്നത്. യോഗി ആദിത്യനാഥ് ഈ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. മായാവതിക്ക് ഈ കേസില്‍ പങ്കുണ്ടെന്ന് തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് അലഹബാദ് ഹൈക്കോടതിയുടെ പരിധിയിലുള്ള കേസാണ്. അന്വേഷണം പൂര്‍ണമായാല്‍ മായാവതി അഴിക്കുള്ളിലാവുമെന്ന് ഉറപ്പാണ്.

അഖിലേഷിന് എട്ടിന്റെ പണി

അഖിലേഷിന് എട്ടിന്റെ പണി

അഖിലേഷ് യാദവിന് ഇതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ലഭിച്ചത്. അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ നടത്തിയ 97000 കോടിയുടെ അഴിമതിയാണ് ബിജെപിക്ക് തുറുപ്പുച്ചീട്ടായിരിക്കുന്നത്. എസ്പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സിഎജി റിപ്പോര്‍ട്ടുമുണ്ട്. 2014-17 വര്‍ഷത്തിനിടെ നടന്ന പ്രവര്‍ത്തികളുടെ യുടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 2.5 ലക്ഷം പ്രവര്‍ത്തികള്‍ക്കായിട്ടാണ് ഈ പണം ചെലവഴിച്ചതെന്നാണ് അഖിലേഷിന്റെ വിശദീകരണം. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കായിട്ടാണ് പണം ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ മൊത്തം പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ അഖിലേഷ് കുടുങ്ങാന്‍ സാധ്യതയുണ്ട്.

മായാവതിക്ക് ഭയം

മായാവതിക്ക് ഭയം

ബിജെപിയാണ് ഈ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കിയതെന്ന് മായാവതിക്കറിയാം. അതുകൊണ്ട് തന്നെ അവര്‍ ഭയത്തിലാണ്. ബിജെപിയുടെ നേതാക്കള്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ തള്ളിക്കളയണമെന്ന് മായാവതിയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യമില്ലെന്ന് പ്രഖ്യാപിച്ചത്. ഈ കേസുകള്‍ ശക്തമായാല്‍ മായാവതി അഴിക്കുള്ളിലാവുമെന്ന് ഉറപ്പാണ്. അതോടെ അവരുടെ രാഷ്ട്രീയ ഭാവിയും അവസാനിക്കും.

ദ്വിഗ്വിജയ് സിംഗിന്റെ ആരോപണം

ദ്വിഗ്വിജയ് സിംഗിന്റെ ആരോപണം

ദിഗ്വിജയ് സിംഗ് നേരത്തെ തന്നെ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. മധ്യപ്രദേശില്‍ സഖ്യമില്ലെന്ന് മായാവതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കാര്യം ദിഗ്വിജയ് സിംഗ് വീണ്ടും ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് വലിയ സമ്മര്‍ദമാണ് അവര്‍ക്കുള്ളത്. ഏകപക്ഷീയമായിട്ടാണ് അവര്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നില്‍ ബിജെപിയുടെ നീക്കങ്ങളല്ലെന്ന് എങ്ങനെ പറയാനാവും. ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരുമായിട്ടാണ് അവരുടെ സഖ്യമെന്നും ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ പിന്തുണ

സുബ്രഹ്മണ്യന്‍ സ്വാമിയുടെ പിന്തുണ

മായാവതിയുടെ തീരുമാനത്തെ ആദ്യം പിന്തുണച്ചത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു. ഒറ്റയ്ക്ക് ജയിക്കാന്‍ കെല്‍പ്പുള്ള മായാവതി എന്തിനാണ് കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം വ്യക്തമാണ് ബിജെപി മായാവതിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്. സഖ്യം ഏതാണ്ട് തകരുമെന്ന് തന്നെയാണ് ഇതിലൂടെ മനസ്സിലാവുന്നത്. യുപിയില്ലാതെ നരേന്ദ്ര മോദിയുടെബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമാണ്.

അഖിലേഷിന് വിട്ടുകൊടുക്കുന്നില്ല

അഖിലേഷിന് വിട്ടുകൊടുക്കുന്നില്ല

ബിജെപിയുടെ ഭീഷണിക്ക് മുന്നില്‍ അഖിലേഷ് ഇത്രയും കാലം മുട്ടുമടക്കിയിരുന്നില്ല. അതാണ് ബിജെപിയെ ആശങ്കപ്പെടുത്തിയിരുന്നത്. കേസ് സംബന്ധിച്ച് മായാവതിയുമായി അഖിലേഷ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കേസില്‍ അദ്ദേഹവും ഭയത്തിലാണ്. സീറ്റ് സംബന്ധിച്ച അതൃപ്തിയില്‍ സഖ്യം വിടാനാണ് ബിജെപി അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. അഖിലേഷ് ഈ നീക്കത്തെ എതിര്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിയുടെ നീക്കങ്ങള്‍

ബിജെപിയുടെ നീക്കങ്ങള്‍

രാഷ്ട്രീയ പകപോക്കലാണെന്ന് തോന്നാത്ത തരത്തിലാണ് ബിജെപിയുടെ നീക്കങ്ങള്‍. ആദ്യം സിഎജിയെ ഉപയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. പിന്നീട് ലോകായുക്തയെ വെച്ച് അന്വേഷണം. പിന്നീട് കോടതിയിലേക്ക്. ഇതോടെ എസ്പിയും ബിഎസ്പിയും ശരിക്കും കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ രണ്ടുപേരും സഖ്യത്തില്‍ നിന്ന്് ആദ്യം വിട്ടുനില്‍ക്കുമെന്നാണ് സൂചന. ഇതോടെ പ്രതിപക്ഷ ഐക്യത്തിന്റെ വിജയ സാധ്യത ഇല്ലാതാവും. ഇവരെ ദുര്‍ബലരാക്കി അവിടെ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ബിജെപിയുടെ ഇനിയുള്ള നീക്കം.

രാഹുലിന് തിരിച്ചടി

രാഹുലിന് തിരിച്ചടി

രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് മായാവതിയുടെ പിന്‍മാറ്റം. 2019ല്‍ മായാവതിയുമായി സഖ്യമുണ്ടാക്കാമെന്നുള്ള രാഹുലിന്റെ പ്രതീക്ഷയ്ക്കും വലിയ തിരിച്ചടിയാണ് ഇത്. അതേസമയം അഖിലേഷും തെറ്റിപ്പിരിഞ്ഞാല്‍ കോണ്‍ഗ്രസ് അത് കൂടുതല്‍ തിരിച്ചടിയാവും. യുപിയിലെ സഖ്യത്തിന്റെ ബലത്തിലാണ് രാജ്യം മുഴുവനുമുള്ള പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നത്. ഇവര്‍ വീണ്ടും ചിതറിത്തെറിക്കുന്നതോടെ 2019ലും മോദി തരംഗം തന്നെ അലയടിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് അമിത് ഷാ.

കോണ്‍ഗ്രസ്സിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷനും ശരിവെച്ചു; തെലുങ്കാനയില്‍ കെസിആറിന് കനത്ത തിരിച്ചടികോണ്‍ഗ്രസ്സിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷനും ശരിവെച്ചു; തെലുങ്കാനയില്‍ കെസിആറിന് കനത്ത തിരിച്ചടി

ദക്ഷിണേന്ത്യയില്‍ മഴ!! ന്യൂനമര്‍ദ്ദത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും റെഡ് അലേര്‍ട്ട്!ദക്ഷിണേന്ത്യയില്‍ മഴ!! ന്യൂനമര്‍ദ്ദത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും റെഡ് അലേര്‍ട്ട്!

English summary
law catching up with akhilesh mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X