കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമന്റേത് ഇന്ത്യയിലെ അവസാനത്തെ വധശിക്ഷയാകുമോ... ആകില്ലല്ലേ...?

Google Oneindia Malayalam News

ദില്ലി: യാക്കൂബ് മേമന്റെ വധശിക്ഷയോടെ ഇന്ത്യയില്‍ വധശിക്ഷ എന്ന ശിക്ഷാ വിധി തന്നെ അവസാനിയ്ക്കുമോ...? അജ്മല്‍ കസബിനേയും അഫ്‌സല്‍ ഗുരുവിനേയും തൂക്കിക്കൊന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ പ്രതിഷേധമായിരുന്നു മേമന്റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ ഉണ്ടായത്.

വധശിക്ഷ എന്നത് തികച്ചും പ്രാകൃതമായ ഒരു ശിക്ഷാ വിധിയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. പല വികസിത രാജ്യങ്ങളിലും ഇപ്പോള്‍ വധശിക്ഷ നടപ്പാക്കുന്നും ഇല്ല. ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും പക്ഷേ യാക്കൂബ് മേമന്റെ കാര്യത്തില്‍ മറിച്ചൊരു തീരുമാനം ഉണ്ടായില്ല.

Yakub Memon

എന്നാല്‍ വധശിക്ഷയെ കുറിച്ച് ഒരു പൊതു ചര്‍ച്ച ഉയര്‍ന്ന് വരാന്‍ യാക്കൂബ് മേമന്റെ ശിക്ഷ ഒരു കാരണമായിട്ടുണ്ട് എന്ന് ഉറപ്പിച്ച് പറയാം. സര്‍ക്കാര്‍ നിയോഗിച്ച നിയമ പരിഷ്‌കരണ കമ്മീഷന്‍ ഇക്കാര്യത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമ്പൂര്‍ണ വധശിക്ഷാ നിരോധനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കണ്ട. എന്നാല്‍ പതിയെ പതിയെ ഈ ശിക്ഷാ രീതി തന്നെ ഇല്ലാതാക്കാനാണത്രെ കമ്മീഷന്‍ നിര്‍ദ്ദേശിയ്ക്കാന്‍ പോകുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ കേസുകളിലും ഈ ആനുകൂല്യം ലഭിയ്ക്കില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളൊഴികെ ഉള്ളവയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാം എന്നായിരിയ്ക്കും നിര്‍ദ്ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് മുപ്പത് മുതല്‍ അറുപത് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചേയ്ക്കും. ജസ്റ്റിസ് എപി ഷായുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ സുപ്രീം കോടതിയ്ക്ക് സമര്‍പ്പിയ്ക്കും.

English summary
Shying away from a blanket ban on death penalty the Law Commission is likely to recommend "gradual" abolition in all cases, except terror-related ones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X