കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍കിട കള്ളന്‍മാരെ കുടുക്കാന്‍ മോദി; പണം വാങ്ങി മുങ്ങുന്നവരുടെ സ്വത്ത് പിടിച്ചുകെട്ടും!!

വന്‍കിട കുറ്റകൃത്യങ്ങള്‍ നടത്തി മുങ്ങുന്നവരെ പിടിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് നിയമം ഉടന്‍ വരും.

  • By Ashif
Google Oneindia Malayalam News

ദില്ലി: വന്‍കിട കുറ്റകൃത്യങ്ങള്‍ നടത്തി മുങ്ങുന്ന വില്ലന്‍മാരെ പിടിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍. കുറ്റം ചെയ്ത ശേഷം രാജ്യംവിടുന്നവരുടെ കീശ കാലിയാക്കാനാണ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് നിയമം ഉടന്‍ വരും.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതുബജറ്റിലാണ് ഇക്കാര്യം പറയുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ രാജ്യം വിടുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

 വിജയ് മല്യ പട്ടിണി കിടക്കേണ്ടി വരും

കോടികളുടെ ബാങ്ക് വായ്പയെടുത്ത് കുടുങ്ങുമെന്ന് കണ്ടപ്പോള്‍ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയടക്കമുള്ളവരുടെ കേസുകള്‍ അന്വേഷണ സംഘങ്ങള്‍ക്ക് പുലിവാലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിയമം വരുന്നത്.

അന്വേഷണ ഏജന്‍സികള്‍ക്കു നേട്ടം

വിജയ് മല്യക്കെതിരേ ബാങ്കുകളുടെ കര്‍സോര്‍ഷ്യം കോടതിയെ സമീപിച്ചെങ്കിലും അദ്ദേഹത്തെ തിരിച്ച് നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. നിരവധി തവണ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. പുതിയ നിയമം വരുന്നത് അന്വേഷണ ഏജന്‍സികള്‍ക്കും സഹായമാവും.

ലളിത് മോദി എവിടെ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകന്‍ ലളിത് മോദിയും സമാനമായ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം മുങ്ങിയതാണ്. ഐപിഎല്ലില്‍ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ലളിത് മോദിക്കെതിരായ ആരോപണം. അദ്ദേഹം ബ്രിട്ടനിലോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലോ ഉണ്ടെന്നാണ് കരുതുന്നത്. ഇദ്ദേഹത്തെ രാജ്യം വിടാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

ബജറ്റില്‍ പ്രതീക്ഷയോടെ രാജ്യം

വളരെ പ്രതീക്ഷയോടെയാണ് രാജ്യം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ മൂന്നാം ബജറ്റ് കേട്ടത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റില്‍ ഡിജിറ്റല്‍ ഇന്ത്യ, ശുചിത്വ ഇന്ത്യ തുടങ്ങിയ മോദിയുടെ പ്രമുഖ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സമ്പന്നര്‍ക്ക് കൂച്ചുവിലങ്ങിടുന്ന പദ്ധതികളും ആദായ നികുതിയില്‍ നേരിയ ഇളവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് ഇത്തവണയും നിരാശ

എന്നാല്‍ കേരളത്തിന് ഇത്തവണയും നിരാശയായിരുന്നു ഫലം. സംസ്ഥാനം ഏറെ കാലമായി ആവശ്യപ്പെടുന്ന ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഇത്തവണയും അനുവദിച്ചില്ല. ഗുജറാത്തിനും ജാര്‍ഖണ്ഡിനുമാണ് എയിംസ് നല്‍കിയത്. ചരിത്ര ബജറ്റ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രിയുടെ അവതരണത്തിന് ശേഷം പറഞ്ഞത്.

അഹമ്മദിന്റെ വിയോഗം

മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചിട്ടും സഭാ നടപടികളുമായി മുന്നോട്ട് പോയ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി തുടരുന്ന മര്യാദ പാലിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടത്തിയാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ സിറ്റിങ് എംപിയുടെ മരണത്തോട് ആദരസൂചകമായി ബജറ്റ് അവതരണം നിര്‍ത്തിവയ്ക്കണമെന്നാണ് കേരളത്തില്‍ നിന്നുള്ളവരടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടത്.

English summary
Amid attempts by banks to recover crores in unpaid dues from liquor tycoon Vijay Mallya, Finance Minister Arun Jaitley said today that the government is considering a law to confiscate the assets of "big-time" economic offenders who leave the country to escape the law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X