ട്രെയിനില്‍ യുവതിയോട് മോശമായി പെരുമാറിയ ബിജെപി നേതാവ് അറസ്റ്റില്‍
പട്‌ന: ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് അറസ്റ്റില്‍. ബീഹാറിലെ സിവാന്‍ മേഖലയിലെ എംഎല്‍സിയായ തുനജി പാണ്ഡെയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രപൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇന്ന് ഞായറാഴ്ചയായിരുന്നു അറസ്റ്റ്.
പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് സാരായി സ്റ്റേഷനിലെത്തിയപ്പോള്‍ തുനജി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. എന്നാല്‍ കുറ്റം നിരസിച്ച തുനജി ഫോണിന്റെ ചാര്‍ജര്‍ തിരയുകയായിരുന്നുവെന്നും ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ സമീപത്ത് ഉറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിച്ചില്ലെന്നുമുള്ള നിലപാടിലാണ്.

പരാതിയെ തുടര്‍ന്ന് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുതിര്‍ന്ന ബിജെപി നാനേതാവ് സുശീല്‍ കുമാര്‍ മോദി ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ദുര്‍ഗ്ഗാപൂരില്‍ നിന്ന് ഹാജിപൂരിലേക്കുള്ള യാത്രാമധ്യേയായിരുന്നു തുനജി. ഗൊരഖ്പൂരിലേക്കായിരുന്നു യുവതിയുടെ യാത്ര.












Click it and Unblock the Notifications