മന്ത്രിയുടെ മകന്‍ മരിച്ച നിലയില്‍.. മൃതദേഹം റെയില്‍വേ ട്രാക്കില്‍!! ശരീരത്തില്‍ നിറയെ മുറിവുകള്‍..
പട്ന: ബീഹാറിലെ മുൻമന്ത്രിയും ജെഡിയു എംഎൽഎയുമായ ബീമാ ഭാരതിയുടെ മകൻ ദീപക് കുമാറിനെ (21) റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. രജിന്ദര്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം നളന്ദ മെഡിക്കല്‍ കോളജിനു മുന്നിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം പുറത്ത് പോയതായിരുന്നു ദീപക്. തലയിലും തുടയിലും കൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേറ്റ നിലയിലാണ് റെയിൽവേ ട്രാക്കിൽ നിന്നും നാട്ടുകാർ മൃതദേഹം കണ്ടെത്തുന്നത്.

ദീപക്കിന്റ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സുഹൃത്തുക്കളായ റോഷനും മൃത്യുഞ്ജയും ആണ് അവസാന ദിവസം ദീപക്കിന്റെ കൂടെയുണ്ടായിരുന്നത്. ഇവര്‍ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തപ്പോൾ ദീപക്കിനൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ച് പിരിയുകയായിരുന്നുവെന്നും ദീപക് വീട്ടിലെത്തി കാണുമെന്നാണ് കരുതിയിരുന്നതെന്നുമാണ് പോലീസിനോട് പറഞ്ഞത്.
ബീഹാറിലെ പൂര്‍ണ്ണെ ജില്ലയിലെ രുപൗളി നിയോജകമണ്ഡലത്തിലെ എം.എല്‍.എയാണ് ബീമാ ഭാരതി. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബീമാഭാരതിയുടെ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.












Click it and Unblock the Notifications