ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അൻമോൽ അറസ്റ്റിൽ; അറസ്റ്റിലായത് യുഎസിൽ വെച്ച്
കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അൻമോൽ ബിഷ്ണോയി അറസ്റ്റിൽ. യുഎസിൽ വെച്ചാണ് അൻമോലിനെ അറസ്റ്റ് ചെയ്തത്. 2022ൽ പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലേയുടെ കൊലപാതക കേസിൽ അന്വേഷണം നേരിടുന്നയാളാണ് അൻമോൽ. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിൻ്റെ കൊലപാതകം, ഈ വർഷം ജൂണിൽ നടൻ സൽമാൻ ഖാന്റെ മുംബൈ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവ ഉൾപ്പെടെയുള്ള കേസുകളിലും ഇയാളെ പോലീസ് അന്വേഷിക്കുന്നുണ്ട്.

ഈ മാസം ആദ്യം തന്നെ യുഎസിൽ നിന്നും അൻമോലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ മുംബൈ പോലീസ് ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി അടുത്തിടെ അൻമോലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്റർപോളും ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും ഇയാൾക്കെതിരെ രണ്ട് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഫാസിൽക്കയിൽ നിന്നുള്ള ആളാണ് ബിഷ്ണോയ്.ഇയാൾ വ്യാജ പാസ്പോർട്ടിലാണ് ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടത്. അൻമോൾ കാനഡയിലാണെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ.












Click it and Unblock the Notifications