കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9-ാം ക്ലാസുകാരിയെ നിർബന്ധിച്ച് വിവാഹം ചെയ്തു; പ്രതിഫലത്തിൽ രക്ഷിതാക്കളും വീണു, അഭിഭാഷകൻ കുടുങ്ങി!

  • By Desk
Google Oneindia Malayalam News

മുംബൈ: ഒമ്പതാം ക്ലാസുകാരിയെ നിർബന്ധിച്ച് വിവാഹം കഴിച്ച അഭിഭാഷകൻ കുടുങ്ങി. പോക്സോ(കുടിടകൾക്കെതിരായ അതിക്രമം തടയൽ) നിയമപ്രകാരം കേസെടുത്താണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് 2015ലാണ് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. വിവാഹത്തിന് നിര്‍ബന്ധിച്ച മുത്തഛനും മുത്തശിയും കേസില്‍ കുറ്റക്കാരാണ്. പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന ഇയാള്‍ ഒമ്പതാം ക്ലാസിലെ സ്‌കൂള്‍ അവധിക്കാലത്താണ് പെണ്‍കുട്ടിയുടെ മുത്തശ്ശി വഴി വിവാഹാലോചന നടത്തുകയായിരുന്നു.

പതിനഞ്ചുകാരിയുടെ പിതാവ് കൂടിയായ ഇയാളെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അമ്മയുടെ അസുഖം ചൂണ്ടിക്കാട്ടി മുത്തശ്ശി വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നത്.

Molest

വിവാഹത്തിന് പ്രതിഫലമായി അഭിഭാഷകന്‍ ആറ് ഏക്കര്‍ ഭൂമി പെണ്‍കുട്ടിയുടെ പേരില്‍ എഴുതി നല്‍കാമെന്ന് സമ്മതിച്ചതായി പോലീസ് പറയുന്നു. പ്രതിഫലം അറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും വിവാഹത്തിന് പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവസാനം സമ്മതിച്ചു. എന്നാൽ സ്വഭാവ ദൂഷ്യം ആരോപിച്ച് ശാരീരികമായും ആക്രമിക്കാന്‍ തുടങ്ങിയതോടെ പെൺകുട്ടി കേസ് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. മുംബൈ ഹൈക്കോടതി അടക്കം നിരവധി കോടതികളിൽ പ്രാക്ടീസ് ചെയ്ത വ്യക്തിയാണ് പോലീസ് അറസ്റ്റ് ചെയ്ത അഭിഭാഷകൻ‌.

English summary
A 53-year-old high court lawyer was arrested by the Kalachowkie Police under the stringent Protection of Children from Sexual Offences Act (POCSO) for allegedly marrying a minor girl. According to the police, the lawyer married the girl three years ago when she was 14 right after his wife died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X