കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം വ്യക്തിനിയമം ബോര്‍ഡ് പിരിച്ചുവിടണം; എന്തുകൊണ്ടെന്നാല്‍... ഫര്‍ഹ പറയുന്നത്

Google Oneindia Malayalam News

ദില്ലി: മുത്തലാക്ക് വിഷയത്തില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വലിയ വിവാദമാണ് ഉണ്ടാക്കിയത്. അതിന്റെ അനുരണനങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു വിവാദത്തിന് കൂടി തുടക്കം കുറിയ്ക്കുകയാണ്.

മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തന്നെ പിരിച്ചുവിടണം എന്നാണ് ഇപ്പോള്‍ ഒരു ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്. അഭിഭാഷകയായ ഫര്‍ഹ ഫായിസ് ആണ് സുപ്രീം കോടതിയില്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Supreme Court

മുസ്ലീം വ്യക്തി നിയമ ബോര്‍ഡജ് രാജ്യത്ത് ഇസ്ലാം പേടി(ഇസ്ലാമോഫോബിയ)യാണ് സൃഷ്ടിക്കുന്നത് എന്നാണ് ഫര്‍ഹയുടെ ആക്ഷേപം. ബോര്‍ഡ് പിരിച്ചുവിടുന്നതുവഴി ഇന്ത്യന്‍ മുസ്ലീങ്ങളെ മതമൗലിക വാദത്തില്‍ നിന്ന് രക്ഷിക്കാമെന്നും ഫര്‍ഹ പറയുന്നു.

രാജ്യമാണോ മതമാണോ വലുത് എന്ന ഒരു ആശയക്കുഴപ്പം മുസ്ലീങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നാണ് ഫര്‍ഹ പറയുന്നത്. അതിന് കാരണം മുസ്‌ലീം വ്യക്തിനിയമ ബര്‍ഡ് പോലുളള സംവിധാനങ്ങളാണ് എന്നാണ് ആക്ഷേപം. മാതൃരാജ്യത്തിന് അനുകൂലമായ ഒന്നും ഇവര്‍ പഠിപ്പിക്കുന്നില്ലെന്നും ഫര്‍ഹ ആക്ഷേപിക്കുന്നു.

മുത്തലാക്ക് ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അത് ചോദ്യം ചെയ്യാനാവില്ലെന്നും ഉള്ള ബോര്‍ഡിന്റെ സത്യവാങ്മൂലത്തെ സുപ്രീം കോടതില്‍ ചോദ്യം ചെയ്യുകയായിരുന്നു ഫര്‍ഹ.

English summary
After All India Muslim Personal Law Board (AIMPLB)'s justification of triple talaq with the contention in the Supreme Court that men are better at controlling emotions, a woman lawyer has sought abolition of the body for propagating Islamophobia and to save Indian Muslims from the clamp of fundamentalists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X