കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ്‌ ജസ്റ്റിസ്‌ ബോബ്‌ഡെക്കെതിരായ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ പ്രശാന്ത്‌ ഭൂഷണ്‍

Google Oneindia Malayalam News

ന്യൂ ഡല്‍ഹി:സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌എ ബോബ്‌ഡെക്കെതിരായ ട്വീറ്റില്‍ പിഴവ്‌ സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിച്ച്‌ മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത്‌ ഭൂഷണ്‍. മധ്യപ്രദേശ്‌ സര്‍ക്കാര്‍ ബോബ്‌ഡെയ്‌ക്ക്‌ പ്രത്യേക ഹെലികോപ്‌റ്റര്‍ അനുവദിച്ചതിനെ കുറിച്ചായിരുന്നു പ്രശാന്ത്‌ ഭാഷന്റെ വിവാദ ട്വീറ്റ്‌.

കഴിഞ്ഞ ഒക്ടോബര്‍ 21നാണ്‌ പ്രശാന്ത്‌ ഭൂഷണ്‍ മധ്യപ്രദേശ്‌ സര്‍ക്കാരിനും ബോബ്‌ഡെക്കുമെതിരെ ട്വീറ്റ്‌ പോസ്‌റ്റ്‌ ചെയ്‌തത്‌. കന്‍ഹ ദേശീയ പാര്‍ക്ക്‌ സന്ദര്‍ശിക്കാന്‍ ചീഫ്‌ ജസ്റ്റിസ്‌ എത്തിയത്‌ സര്‍ക്കാര്‍ അനുവദിച്ച ഹെലികോപ്‌റ്ററില്‍ ആണെന്നായിരുന്നു പ്രശാന്ത്‌ ഭൂഷന്റെ ട്വീറ്റ്‌. സര്‍ക്കാരിന്റെ വിധി നിര്‍ണയിക്കുന്ന എംഎല്‍എമാരുടെ യോഗ്യത കേസ്‌ വിധി പറയാനിരിക്കെയാണ്‌ ഈ യാത്ര എന്നതായിരുന്നു പ്രശാന്ത്‌ ഭൂഷണ്‍ ചൂണ്ടിക്കാട്ടിയത്‌.

prashanth
എന്നാല്‍ മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണെന്നും കോടതി വിധിയെ അടിസ്ഥാനമാക്കയല്ലെന്നും തെറ്റില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രശാന്ത്‌ ഭൂഷണ്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെ തന്നെയായിരുന്നു പ്രശാന്ത്‌ ഭൂഷന്റെ പ്രതികരണം.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിവിട്ട്‌ ബജെപിയിലെത്തി, ശിവരാജ്‌സിങ്ങ്‌ ചൗഹാന്റെ മന്ത്രിസഭയില്‍ അംഗമായ മുന്‍ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട്‌്‌ നല്‍കിയ ഹരജി കഴിഞ്ഞ നവംബര്‍ നാലിന്‌ സുപ്രീം കോടതി തള്ളിയിരുന്നു. 28മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ്‌ നടന്ന സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ എംഎല്‍എ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ സുപ്രീം കോടതി പരാതി തള്ളിയത്‌.
നേരത്തെ സുപ്രീംകോടതിയെ വിമര്‍ശിച്ച്‌ ട്വീറ്റുകളിട്ട പ്രശാന്ത്‌ ഭൂഷണെ സുപ്രീം കോടതി കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഒരു രൂപയാണ്‌ കോടതി പ്രശാന്ത്‌ ഭൂഷണ്‌ പിഴയായി വിധിച്ചത്‌. പ്രശാന്ത്‌ ഭൂഷണ്‍ പിഴയടക്കാന്‍ വിസമ്മതിച്ചത്‌ പിന്നീട്‌ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ചിരുന്നു.

English summary
Lawyer Prashant Bhushan regretted for error happened his tweet about chief justice of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X