ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ മുഴക്കി കോടതിക്ക് മുന്നില്‍ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം: ലക്ഷ്യം?
ദില്ലി: പാട്യാല ഹൗസ് കോടതിക്ക് മുന്നില്‍ അഭിഭാഷകരുടെ പ്രതിഷേധം. രാജ്യ സ്‌നേഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ പ്രതിഷേധം നടത്തിയത്. പാട്യാല് കോടതിക്കു മുന്നില്‍ നിന്ന് അഭിഭാഷകരുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റിലേക്കാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കനയ്യയ്ക്കും മര്‍ദ്ദനമേറ്റിരുന്നു. ഇതിനെതിരെ ഒട്ടേറൈ പേര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തിയതെന്ന് കരുതുന്നത്.
ഇതേ സമയം കനയ്യയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതി പരിഗണിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിം കോടതിയുടെ നിർദേശം.

അഭിഭാഷകരുടെ പ്രതിഷേധം
വെള്ളിയാഴ്ച ഉച്ചയ്ക്ക് പാട്യാല ഹൗസ് കോടതിക്കു മുന്നില്‍ നിന്നും ഇന്ത്യാഗേറ്റ് വരെ അഭിഭാഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ദേശസ്‌നേഹ മുദ്രാവാക്യം
രാജ്യസ്‌നേഹ മുദ്രാവാക്യങ്ങളും പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് അഭിഭാഷകര്‍ രംഗത്തെത്തിയത്.

മറ്റു കോടതിയിലെ അഭിഭാഷകരും
പാട്യാല കോടതിയിലെ അഭിഭാഷകര്‍ക്കു പുറമെ ദില്ലി മറ്റു കോടതിയിലെ അഭിഭാഷകരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

പ്രതിഷേധിച്ചിക്കാനുള്ള കാരണം
രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യയെ കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ പാട്യാല കോടതിക്കു മുന്നില്‍ അഭിഭാഷകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് അക്രമം നടത്തിയിരുന്നു. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കനയ്യയ്ക്കും മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ ഇതിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള പ്രതിഷേധ സൂചകമായാണ് അഭിഭാഷകരുടെ പ്രകടനമെന്നാണ്് കരുതുന്നത്.
|
വീഡിയോ
അഭിഭാഷകര്‍ മുദ്രാവാക്യങ്ങളും പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധ പ്രകടനം നടത്തിയത്.












Click it and Unblock the Notifications