അഭിഭാഷകര്‍ക്കെന്തിനാ ഫിറ്റ്‌നെസ്സ്???
ദില്ലി: കേസിനു കോടതിയില്‍ എത്തും മുമ്പ് പ്രതി മാത്രമല്ല ഇനി അഭിഭാഷകരും ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നില്ല എന്ന് സാക്ഷിപ്പെടുത്തുന്ന രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി.
ക്രിമിനല്‍ കേസുകളില്‍ ഹാജരാക്കുന്ന അഭിഭാഷകര്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ നടപടി.
ഏതെങ്ങിലും തരത്തിലുള്ള അയോഗ്യത ഉണ്ടെങ്കില്‍ വിചാരണ തുടരുന്നതിന് അനുവദുക്കില്ല. നിലവിലുള്ള ഏതെങ്കിലും നിയമതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമം സംയോജിപ്പിക്കാനാണ് തീരുമാനം.

അഭിഭാഷകരുടെ അനാസ്ഥ മൂലം പുനര്‍വിചാരണ നടത്തുന്നതിനും കേസ് നീണ്ടു പോകുന്നതിനും ഈ നിയമം പരിഹാരമാക്കും.നീതിപൂര്‍വ്വമായ വിചാരണ കുറ്റവാളിയെ കണ്ടെത്തുന്നതിന് മാത്രമല്ല സമൂഹത്തിനും ഗുണം ചെയ്യുമെന്ന് ബഞ്ച് അഭിപ്രായപ്പെട്ടു.
'അഡ്വക്കേറ്റ്‌സ് ആക്ടില്‍' ഉള്‍പ്പെടുന്ന നിയമം ലോ കമ്മീഷന്‍, ബാര്‍ കണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവക്ക് ബാധകമാണ്.












Click it and Unblock the Notifications