കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ഫൈവ്‌ സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാന്‍ സമയമായെന്ന്‌ ഗുലാം നബി ആസാദ്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ്‌ ഗുലാം നബി ആസാദ്‌. ഫൈവ്‌ സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്‍ഗ്രസിന്‌ രക്ഷയില്ലെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.പാര്‍ട്ടിക്ക താഴെത്തട്ടിലുള്ള ബന്ധങ്ങള്‍ നഷ്ടമായി. നേതാക്കള്‍ക്ക്‌ വിഴിയിലിറങ്ങി നടക്കാന്‍ പോലും ബുദ്ധുമുട്ടായെന്നും ഫൈവ്‌ സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്‍ഗ്രസിന്‌ രക്ഷയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ്‌ ശക്തമായ പ്രതിപക്ഷമല്ലെന്ന്‌ ആവര്‍ത്തിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബലും രംഗത്തെത്തിയിരുന്നു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ്‌ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്തെത്തിയത്‌.

gulam

ഒന്നര വര്‍ഷമായി അധ്യക്ഷനില്ലാതെ തുടരുന്ന പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. രാഹുല്‍ ഗാന്ധിക്ക്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനാകാന്‍ താല്‍പര്യമില്ലെന്ന്‌ അറിയച്ചതിന്‌ ശേഷം കോണ്‍ഗ്രസിന്‌ അധ്യക്ഷനില്ല.ഒരു വര്‍ഷത്തോളം നയിക്കാന്‍ ഒരു നേതാവില്ലാതെ ഒരു പാര്‍ട്ടിക്ക്‌ എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കാന്‍ കഴിയുക. എവിടെയാണ്‌ പോകേണ്ടതെന്ന്‌ അറിയാത്ത സ്ഥിതിയാലാണ്‌്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍.

പുതുയതായി പുറത്തുവന്ന പോളുകളെല്ലാം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ ഒരു ഘടകം പോലുമല്ലെന്നാണ്‌ കാണിക്കുന്നത്‌. ഗുജറാത്തിലെയും മധ്യപ്രദേശിലേയുമെല്ലാം റിസള്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ളതാണ്‌.

ഗുജറാത്തില്‍ എട്ടു സീറ്റുകളും കോണ്‍ഗ്രസിന്‌ നഷ്ടമായി. അവിടെ 65 ശതമാനം വോട്ടുകളും ബിജെപിക്കാണ്‌ പോയത്‌. മധ്യപ്രദേശിലും കോണ്‍ഗ്രസിന്‌ ലഭിച്ച സീറ്റുകള്‍ പോലും ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായില്ല. ബിജെപിയുമായി നേര്‍ക്കു നേര്‍ പോരാട്ടം വരുമ്പോള്‍ കോണ്‍ഗ്രസ്‌ ശക്തരല്ല. ചില കാര്യങ്ങള്‍ ശരിയായല്ല പോകുന്നത്‌. ഇത്‌ തിരുത്തേണ്ടതുണ്ട്‌. സിബല്‍ പറഞ്ഞു.

English summary
leader ghulam nabi azad speak against congress,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X