കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായിഡുവിന്റെ ടിഡിപി തകരുന്നു; 20000 നേതാക്കള്‍ ബിജെപിയിലേക്ക്, താമര വിരിഞ്ഞ് തെലങ്കാന

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപി പ്രധാനമായും ലക്ഷ്യമിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് തെലങ്കാന. ഇവിടെ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാക്കിയത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ്. അധികം വൈകാതെ ബിജെപി തെലങ്കാനയില്‍ പ്രതിപക്ഷ ശക്തിയായി മാറുമെന്നാണ് വിവരം. മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ബിജെപിയില്‍ ചേരുകയാണ്.

ഞായറാഴ്ച ബിജെപി നടത്തുന്ന മഹാസമ്മേളനത്തില്‍ ആയിരക്കണക്കിന് നേതാക്കളാണ് മറ്റു പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ ചേരുക. ടിഡിപിയില്‍ നിന്ന് 20000 നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് ലക്ഷ്മണ്‍ മാധ്യമങ്ങളോട് പറഞ്ഞു. മാസത്തിലൊരിക്കല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് തെലങ്കാന സന്ദര്‍ശിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി വരികയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 20000 ടിഡിപി നേതാക്കള്‍

20000 ടിഡിപി നേതാക്കള്‍

ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) യില്‍ നിന്നാണ് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തരും ബിജെപി അംഗത്വമെടുക്കുന്നത്. 20000 ടിഡിപി നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ പറയുന്നത്. ഇതിന് പുറമെ മറ്റു പാര്‍ട്ടികളിലെ നേതാക്കളും ബിജെപിയില്‍ അംഗത്വമെടുക്കും.

ജെപി നദ്ദ ഞായറാഴ്ച എത്തും

ജെപി നദ്ദ ഞായറാഴ്ച എത്തും

ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ ഞായറാഴ്ച വൈകീട്ട് തെലങ്കാനയിലെത്തും. വര്‍ക്കിങ് പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹം തെലങ്കാനയിലെത്തുന്നത്. ഇദ്ദേഹത്തിന്റെ വരവിനോട് അനുബന്ധിച്ച് മഹാസമ്മേളനം സംഘടിപ്പിച്ചിരികകുകയാണ് ബിജെപി. ഈ പരിപാടിയില്‍ വച്ചാണ് മറ്റു പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേരുക.

അതിവേഗം വളര്‍ച്ച

അതിവേഗം വളര്‍ച്ച

തെലങ്കാനയിലെ ബിജെപി നേതാക്കളുമായി നദ്ദ ഞായറാഴ്ച ചര്‍ച്ച നടത്തും. തെലങ്കാനയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബിജെപിക്ക് വളരെ വേഗത്തില്‍ വളരാന്‍ സാധിക്കുന്ന സംസ്ഥാനമാണ് തെലങ്കാന എന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നു.

ടിആര്‍എസ്സിന് ഭീഷണി

ടിആര്‍എസ്സിന് ഭീഷണി

ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവുവാണ് തെലങ്കാന മുഖ്യമന്ത്രി. ഇദ്ദേഹത്തിന്റെ ഏകാധിപത്യമാണ് തെലങ്കാനയില്‍ നടക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. വികസനം മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ ഒതുങ്ങി നില്‍ക്കുകയാണെന്നും ബിജെപി പറയുന്നു. ടിആര്‍എസ്സിന് ഭീഷണിയാണ് ബിജെപിയുടെ അതിവേഗമുള്ള വളര്‍ച്ച.

മുഷീറാബാദില്‍ പ്രത്യേക പരിപാടി

മുഷീറാബാദില്‍ പ്രത്യേക പരിപാടി

അംഗത്വ വിതരണം തെലങ്കാനയില്‍ സജീവമാക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ജെപി നദ്ദ ദില്ലിയിലേക്ക് തിരിക്കുക. തിങ്കാളാഴ്ച രാവിലെ അംഗത്വ വിതരണ പ്രചാരണത്തിന് നദ്ദ തുടക്കം കുറിക്കും. മുഷീറാബാദില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രകടനം മെച്ചപ്പെടുത്തിയ സംസ്ഥാനമാണ് തെലങ്കാന.

തിരഞ്ഞെടുപ്പ് പ്രകടനം

തിരഞ്ഞെടുപ്പ് പ്രകടനം

തെലങ്കാനയില്‍ 17 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ നാല് സീറ്റില്‍ ബിജെപി ജയിച്ചു. പല മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്നാണ് ബിജെപിയിലേക്ക് മറ്റു പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ആകൃഷ്ടരായത്. പാര്‍ട്ടിയുടെ വളര്‍ച്ച വേഗത്തിലാകാന്‍ ലോക്‌സഭാ പ്രകടനം സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 എല്ലാ പാര്‍ട്ടി നേതാക്കളും എത്തുന്നു

എല്ലാ പാര്‍ട്ടി നേതാക്കളും എത്തുന്നു

മുന്‍ കോണ്‍ഗ്രസ് എംപി ജി വിവേകാനന്ദ്, മുന്‍ ടിആര്‍എസ് എംഎല്‍എ സോമരപു സത്യനാരായണ, മുന്‍ ടിഡിപി മന്ത്രി ഇ പെഡ്ഡി റെഡ്ഡി എന്നിവരെല്ലാം അടുത്തിടെ ബിജെപി അംഗത്വമെടുത്തു. 2023ല്‍ തെലങ്കാനയില്‍ അധികാരം പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിന് വേണ്ട പദ്ധതി ബിജെപി ആവിഷ്‌കരിച്ചിട്ടുണ്ട്.

 അമിത് ഷാ മാസത്തിലൊരിക്കല്‍ എത്തും

അമിത് ഷാ മാസത്തിലൊരിക്കല്‍ എത്തും

മാസത്തിലൊരിക്കല്‍ ബിജെപി അവലോകനം യോഗം ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തും. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തെലങ്കാനിയലെ ബിജെപി പ്രവര്‍ത്തനം. എല്ലാ പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് അടുത്തിടെ പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നു.

ആശ്ചര്യപ്പെടുത്തുന്ന വളര്‍ച്ച

ആശ്ചര്യപ്പെടുത്തുന്ന വളര്‍ച്ച

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത് ഏഴ് ശതമാനം വോട്ടാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 20 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ടിഡിപിയില്‍ നിന്ന് ഒട്ടേറെ നേതാക്കളാണ് രാജിവെച്ചത്. ഇവരെല്ലാം ഞായറാഴ്ച ബിജെപി അംഗത്വമെടുക്കുമെന്നാണ കരുതുന്നത്.

 സപ്തംബര്‍ 17ന് മഹാസമ്മേളനം

സപ്തംബര്‍ 17ന് മഹാസമ്മേളനം

സപ്തംബര്‍ 17ന് അമിത് ഷാ തെലങ്കാനയിലെത്തും. വന്‍ സമ്മേളനമാണ് പദ്ധതിയിട്ടിരിക്കുന്നത്. നൈസാമിന്റെ ഭരണത്തിന് കീഴിലായിരുന്ന തെലങ്കാന ഇന്ത്യയുടെ ഭാഗമായത് സപ്തംബര്‍ 17നാണ്. ഈ ദിവസം ലിബറേഷന്‍ ഡെ ആയി എല്ലാവര്‍ഷവും ബിജെപി ആചരിക്കാറുണ്ട്. ഇത്തവണ ആഘോഷത്തിന് ചന്ദ്രശേഖര റാവു സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുമെന്നാണ് സൂചന.

 കര്‍ണടാകത്തിന് ശേഷം..

കര്‍ണടാകത്തിന് ശേഷം..

തെലങ്കാനയില്‍ ബിജെപി അധികാരം പിടിച്ചാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ഭരണത്തിലേറുന്ന രണ്ടാം സംസ്ഥാനമായി മാറും. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണം പിടിച്ച ഏക സംസ്ഥാനം കര്‍ണാടകമാണ്. കേരളത്തിലും തെലങ്കാനയിലും ബിജെപി ശക്തിപ്പെടുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പെഹ്ലു ഖാന്റെ കൊലയാളികള്‍ കുടുങ്ങും: പുതിയ അന്വേഷണം തുടങ്ങി, 15 ദിവസത്തിനകം റിപ്പോര്‍ട്ട്പെഹ്ലു ഖാന്റെ കൊലയാളികള്‍ കുടുങ്ങും: പുതിയ അന്വേഷണം തുടങ്ങി, 15 ദിവസത്തിനകം റിപ്പോര്‍ട്ട്

English summary
Leaders From TDP and Other Parties Will Join BJP in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X