കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുന്നവരല്ല നേതാക്കള്‍; പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേന മേധാവി

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ കരസേനാ മേധാവി ബിബിന്‍ റാവത്ത്. ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുന്നവരല്ല യഥാര്‍ത്ഥ നേതാക്കള്‍ എന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയിക്കുന്നവരാണ് നേതാക്കള്‍. പക്ഷേ ആളുകളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് നേതാക്കൾ. അല്ലാതെ തെറ്റായ ദിശകളിലേക്ക് ആളുകളെ നയിക്കുന്നവരല്ല നേതാക്കൾ.പല സര്‍വ്വകശാലകളിയേലയും കോളേജിലേയും വിദ്യാര്‍ത്ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ച് കൊണ്ട് അക്രമം അഴിച്ചുവിടുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതിനെ നേതൃത്വം എന്ന് പറയാനാവില്ല, ബിബിന്‍ റാവത്ത് പറഞ്ഞു.

 bipinrawa

ഇതാദ്യമായാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ കരസേനാ മേധാവി പ്രതികരിക്കുന്നത്. ഈ ഡിസംബര്‍ 31 നാണ് ബിബിന്‍ റാവത്ത് വിരമിക്കുന്നത്. അതേസമയം കരസേനാ മേധാവി രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

ഞാന്‍ നിങ്ങളോട് യോജിക്കുന്നു ജനറല്‍ സാഹേബ്. പക്ഷേ അനുയായികളെ
സാമുദായിക അക്രമത്തിലേക്കും വംശഹത്യയിൽ ഏർപ്പെടാനും ആഹ്വാനം ചെയ്യുന്നവരും നേതാക്കളല്ല, ജനറൽ സാഹിബ് നിങ്ങൾ എന്നോട് യോജിക്കുന്നുണ്ടോ?, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു.

കരസേനാ മേധാവി രാഷ്ട്രീയം പറയുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പ്രതികരിച്ചു. ഇന്ന് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ കരസേനാ മേധാവിയെ അനുവദിക്കുകയാണെങ്കിൽ, നാളെ സൈനിക അട്ടിമറിക്ക് അദ്ദേഹത്തെ അനുവദിക്കുന്നതിന് തുല്യമാകുമിതെന്നും ബ്രിജേഷ് പറഞ്ഞു.

English summary
Leaders Not Those Who Lead Masses in Violence; Army Chief Bipin Rawat,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X