കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കൊക്കെ എന്ത്, റെഡ്ഡിയുടെ മകളുടെ രാജകീയ വിവാഹത്തിന് ബിജെപിയും കോണ്‍ഗ്രസും

വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തതാണ് ഇപ്പോള്‍ വാര്‍ത്ത.

  • By Gowthamy
Google Oneindia Malayalam News

ബംഗലൂരു : രാജ്യത്ത് 500, 1000 രൂപ നോട്ട് നിരോധിച്ചതിനു പിന്നാലെ പ്രതിരോധത്തിലായിരിക്കുകയാണ് സാധാരണക്കാര്‍. നിത്യേനയുളള ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാതെ സാധാരണക്കാര്‍ വലയുമ്പോള്‍ കര്‍ണാടകയില്‍ കാശിന് തീരെ പഞ്ഞമില്ലാതെ ഒരു കല്യാണം നടക്കുന്നുണ്ട്.

അനധികൃത ഖനന കേസില്‍ ശിക്ഷിക്കപ്പെട്ട കര്‍ണാടക ബിജെപി നേതാവ് ഗാലി ജനാര്‍ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹം. ആഡംബരം കൊണ്ട് വിവാഹം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 500 കോടി രൂപയാണ് വിവാഹത്തിന്റെ മുതല്‍ മുടക്ക്. വ്യവസായ പ്രമുഖന്‍ രാജീവ് റെഡ്ഡിയാണ് ബ്രാഹ്മണിയുടെ വരന്‍.

എന്നാല്‍ വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തതാണ് ഇപ്പോള്‍ വാര്‍ത്ത. ബിജെപിയില്‍ നിന്നു മാത്രമല്ല, കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കള്‍ പോലും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

 നിര്‍ദേശം കാറ്റില്‍ പറത്തി

നിര്‍ദേശം കാറ്റില്‍ പറത്തി

നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ അരവയറില്‍ കഴിയുമ്പോള്‍ കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കുന്നത് കൂടുതല്‍ വിവാദമാകുമെന്നതു കൊണ്ട് തന്നെയാണ് വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. കൂടാതെ അനധികൃത ഖനന കേസും മറ്റൊരു കാരണമായി പറയുന്നു. എന്നാല്‍ നിര്‍ശങ്ങള്‍ പല നേതാക്കളും അനുസരിച്ചിട്ടില്ല.

വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

വിവാദങ്ങള്‍ക്കിടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെഡിയൂരപ്പയും എത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് യെഡിയൂരപ്പ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്. യെഡിയൂരപ്പയ്ക്ക് പുറമെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷട്ടാര്‍, എംപി ശോഭ കരന്ദ്‌ലജെ, എംഎല്‍എ സിടി രവി എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.

മിസ്സാക്കാതെ കോണ്‍ഗ്രസും

മിസ്സാക്കാതെ കോണ്‍ഗ്രസും

അതേസമയം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കളെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിനു കഴിയാത്ത അവസ്ഥയാണ്. ബിജെപി നേതാക്കള്‍ക്കു പുറമെ കോണ്‍ഗ്രസ് നേതാക്കളും ജെഡിഎസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര്‍, ഊര്‍ജ മന്ത്രി ഡി. കെ ശിവ കുമാര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

 കേന്ദ്രമന്ത്രിയുടെ ഭാര്യയും വിവാഹത്തിന്

കേന്ദ്രമന്ത്രിയുടെ ഭാര്യയും വിവാഹത്തിന്

അതേസമയം വിവാദങ്ങള്‍ ഭയന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും വിവാഹത്തില്‍ നിന്ന് വിട്ടു നിന്നു. മിക്ക കേന്ദ്ര നേതാക്കള്‍ക്കു ക്ഷണമുണ്ടായിരുന്നെങ്കിലും ആരും പങ്കെടുത്തില്ല. അതേസമയം സദാനന്ദ ഗൗഡയുടെ ഭാര്യ വിവാഹത്തില്‍ പങ്കെടുത്തു. നേതാക്കള്‍ക്കു പുറമെ നിരവധി സിനിമാ താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു.

 ആദായ നികുതി വകുപ്പും പിന്നാലെ

ആദായ നികുതി വകുപ്പും പിന്നാലെ

പാലസ് ഗ്രൗണ്ടില്‍ രാജകീയമായിട്ടാണ് വിവാഹം. ഞായറാഴ്ച വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ബുധനാഴ്ചയാണ് വിവാഹം. വെള്ളിയാഴ്ച വരെ ആഘോഷ പരിപാടികള്‍ തുടരും. അനധികൃത ഖനന കേസില്‍ ശിക്ഷിക്കപ്പെട്ട റെഡ്ഡി മകളുടെ വിവാഹത്തിനായി ജാമ്യത്തിലിറങ്ങിയതാണ്. എന്നാല്‍ 500 കോടി വിവാഹം ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. പൊതു പ്രവര്‍ത്തകനായ നരസിംഹ മൂര്‍ത്തി നല്‍കിയ പരാതിയിലാണ് അന്വേഷണം.

 പൊട്ടിച്ച് കളയുന്നത് കോടികള്‍

പൊട്ടിച്ച് കളയുന്നത് കോടികള്‍

കര്‍ണാടക രാഷ്ട്രീയത്തിലെ ഏറ്റവും പണക്കാരനായ നേതാവാണ് ഗാലി ജനാര്‍ദന റെഡ്ഡി. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസഭയിലെ അംഗമായിരുന്ന റെഡ്ഡി അനധികൃത ഖനനത്തിന് ജയിലിലാവുകയായിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന റെയ്ഡില്‍ കുടുങ്ങാതിരിക്കാന്‍ കോടിക്കണക്കിന് രൂപ കീറിയും കത്തിച്ചും കളഞ്ഞതും വിവാദമായി.

 എല്‍സിഡി കാര്‍ഡ് മുതല്‍ 17 കോടിയുടെ സാരി വരെ

എല്‍സിഡി കാര്‍ഡ് മുതല്‍ 17 കോടിയുടെ സാരി വരെ

വിവാഹക്ഷണക്കത്ത് മുതല്‍ ആഡംബരം തുടങ്ങുന്നു. എല്‍സിഡി സ്‌ക്രീന്‍ ഘടിപ്പിച്ച ക്ഷണക്കത്താണ് തയ്യാറാക്കിയിരുന്നത്. 14 കോടി രൂപയുടെ സാരിയാണ് ബ്രാഹ്മണി വിവാഹത്തിന് ഉടുക്കുന്നത്. ഇതിനു പുറമെ 90 കോടി രൂപയുടെ ആഭരണങ്ങളും ധരിക്കും. ബോളിവുഡ് കലാസംവിധായകരാണ് വിവാഹ വേദിക്ക് സെറ്റിട്ടിരിക്കുന്നത്. എത്തുന്ന വിവിഐപികള്‍ക്ക് പറന്നിറങ്ങാന്‍ 15 ഹെലിപാഡുകളും ഒരുക്കിയിട്ടുണ്ട്.

English summary
Despite an unofficial diktat of sorts from its central leadership, prominent leaders of the BJP were seen at the wedding while many leaders who were invited chose to give it a miss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X