Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്റെ പ്രിയപ്പെട്ട മകൾ..... ഷീലാ ദീക്ഷിതിന് അനുശോചനം അറിയിച്ച് നേതാക്കൾ

ദില്ലി: അന്തരിച്ച ദില്ലി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന് അനുശോചനം അറിയിച്ച് നേതാക്കൾ. ഷീലാ ദീക്ഷിതിന്റെ മരണ വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോൺഗ്രസിന്റെ പ്രിയപ്പെട്ട മകളാണ് ഷീലാ ദീക്ഷിത്, വ്യക്തിപരമായും വളരെയധികം അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ദില്ലിയുടെ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ രാജ്യതലസ്ഥാനത്തിന്റെ വികസനത്തിനായി ഷീലാ ദീക്ഷിത് നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും ഓർക്കപ്പെടുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ദില്ലിയുടെ വികസനത്തിന് ഷീലാ ദീക്ഷിത് വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു.

main

ദില്ലി മുഖ്യമന്ത്രി എന്ന നിലയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച നേതാവാണ് ഷീലാ ദീക്ഷിതെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. ദില്ലിക്ക് കനത്ത നഷ്ടമാണ് ഷീലാ ദീക്ഷിതിന്റെ വിയോഗമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു 81കാരിയായ ഷീലാ ദീക്ഷിതിന്റെ അന്ത്യം. 15 വർഷക്കാലം ദില്ലിയുടെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളാ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഷീലാ ദീക്ഷിത് നിലവിൽ ദില്ലി പിസിസി അധ്യക്ഷയായിരുന്നു. അവസാന നാളുകളിലും രാഷട്രീയത്തിൽ സജീവമായിരുന്നു അവർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+