ഇന്ത്യയ്ക്ക് നഷ്ടമായത് മകനെയെന്ന് രാഹുല്‍ ഗാന്ധി: വാജ്പേയിയെ അനുസ്മരിച്ച് പ്രമുഖ നേതാക്കള്‍
ദില്ലി: മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രാജ്യത്തെ പ്രമുഖര്‍. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലെ എയിംസില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം.
ഏറെ നാളായി ഇവിടെ ചികിത്സയിലായിരുന്നു.2009 ല്‍ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും മരണാനന്തര ചടങ്ങുകള്‍.
|
CMS Article Management
അടല്‍ ബിഹാരി വാജ്പേയിയുടെ നിര്യാണം ദുഃഖഭരിതമായ നിമിഷമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.
|
ഇന്ത്യയ്ക്ക് നഷ്ടമായത് മകനെ
ഇന്ത്യയ്ക്ക് നഷ്ടമായത് മകനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാജ്പേയിയെ ലക്ഷക്കണത്തിന് ആളുകള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നതായും രാഹുല്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അഭാവം തിരിച്ചറിയുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.
|
വേര്‍പാടില്‍ ദുഃഖം
അടല്‍ ബിഹാരി വാജ്പേയിയുടെ വേര്‍പാടില്‍ ദുഃഖമുണ്ടെന്ന് അറിയിച്ച ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് പ്രതികരിച്ചു. ഇന്ത്യയ്ക്ക് വലിയ നേതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടുവെന്നും നവീന്‍ പട്നായിക്ക്.
|
മരണം അടുത്തെന്ന് കരുതിയില്ലെന്ന് പ്രണാബ് മുഖര്‍ജി
അടല്‍ബിഹാരി വാജ്പേയിയുടെ നഷ്ടം രാജ്യത്തെ ദരിദ്രമാക്കുമെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഇന്ത്യയുടെ മകന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും പ്രണാബ് മുഖര്‍ജി വ്യക്തമാക്കി. ഏറെക്കാലമായി അസുഖബാധിതനായിരുന്നുവെങ്കിലും മരണം അടുത്തെന്ന് കരുതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
|
പ്രാധാന്യം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക്
വാജ് പേയ് വ്യക്തിതാല്‍പ്പര്യങ്ങളേക്കാള്‍ രാജ്യ താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications