കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് നഷ്ടമായത് മകനെയെന്ന് രാഹുല്‍ ഗാന്ധി: വാജ്പേയിയെ അനുസ്മരിച്ച് പ്രമുഖ നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രാജ്യത്തെ പ്രമുഖര്‍. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലെ എയിംസില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം.

ഏറെ നാളായി ഇവിടെ ചികിത്സയിലായിരുന്നു.2009 ല്‍ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും മരണാനന്തര ചടങ്ങുകള്‍.

CMS Article Management

അടല്‍ ബിഹാരി വാജ്പേയിയുടെ നിര്യാണം ദുഃഖഭരിതമായ നിമിഷമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.

ഇന്ത്യയ്ക്ക് നഷ്ടമായത് മകനെ

ഇന്ത്യയ്ക്ക് നഷ്ടമായത് മകനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാജ്പേയിയെ ലക്ഷക്കണത്തിന് ആളുകള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നതായും രാഹുല്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അഭാവം തിരിച്ചറിയുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.

വേര്‍പാടില്‍ ദുഃഖം

അടല്‍ ബിഹാരി വാജ്പേയിയുടെ വേര്‍പാടില്‍ ദുഃഖമുണ്ടെന്ന് അറിയിച്ച ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് പ്രതികരിച്ചു. ഇന്ത്യയ്ക്ക് വലിയ നേതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടുവെന്നും നവീന്‍ പട്നായിക്ക്.

മരണം അടുത്തെന്ന് കരുതിയില്ലെന്ന് പ്രണാബ് മുഖര്‍ജി

അടല്‍ബിഹാരി വാജ്പേയിയുടെ നഷ്ടം രാജ്യത്തെ ദരിദ്രമാക്കുമെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഇന്ത്യയുടെ മകന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും പ്രണാബ് മുഖര്‍ജി വ്യക്തമാക്കി. ഏറെക്കാലമായി അസുഖബാധിതനായിരുന്നുവെങ്കിലും മരണം അടുത്തെന്ന് കരുതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പ്രാധാന്യം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക്

വാജ് പേയ് വ്യക്തിതാല്‍പ്പര്യങ്ങളേക്കാള്‍ രാജ്യ താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

English summary
leaders pays condolence to AB Vajpayee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X