കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിയര്‍ക്കും!! ബംഗാളില്‍ മമതയും പണി തുടങ്ങി.. നേതാക്കള്‍ വീണ്ടും പഴയ തട്ടകത്തിലേക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന മുന്നേറ്റമായിരുന്നു പശ്ചിമബംഗാളില്‍ ബിജെപി നടത്തിയത്. വെറും രണ്ട് സീറ്റുകളില്‍ നിന്ന് ബിജെപി 18 സീറ്റുകളിലേക്ക് കുതിച്ചു. ഇനി ബംഗാളില്‍ ബിജെപിയുടെ ലക്ഷ്യം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ്. ഏത് വിധേനയും സംസ്ഥാന ഭരണം പിടിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

<strong>സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടില്ല, പിന്നില്‍ .. 'ആ അദൃശ്യ കരങ്ങള്‍</strong>സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടില്ല, പിന്നില്‍ .. 'ആ അദൃശ്യ കരങ്ങള്‍

എന്നാല്‍ ബിജെപിയുടെ വെല്ലുവിളിയെ എട്ടായി മടക്കി പൊളിച്ചടുക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ബംഗാളിന്‍റെ ദീദി. കൊട്ടിഘോഷിച്ച് ബിജെപി തങ്ങളുടെ പക്ഷത്ത് എത്തിച്ച തൃണമൂല്‍ നേതാക്കളെ പതുക്കെ പഴ പാളത്തിലേക്ക് തന്നെ മടക്കിയെത്തിച്ചിരിക്കുകയാണ് മമത. മുഖ്യമന്ത്രിയുടെ മറുപണികളില്‍ ബിജെപി ക്യാമ്പുകള്‍ അസ്വസ്ഥരായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

 കുത്തൊഴുക്ക് നിലച്ചു?

കുത്തൊഴുക്ക് നിലച്ചു?

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗാള്‍ പിടിച്ചടുക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18 സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്. പാര്‍ട്ടിയുടെ ഞെട്ടിക്കുന്ന വിജയത്തെ തുടര്‍ന്ന് പിന്നീട് ബംഗാളില്‍ നടന്നത് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ കുത്തൊഴുക്കായുരുന്നു. തൃണമൂല്‍, സിപിഎം, കോണ്‍ഗ്രസ്, പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയിലേക്ക് പോയി.

 മടങ്ങിയെത്തി നേതാക്കള്‍

മടങ്ങിയെത്തി നേതാക്കള്‍

മുനിസിപാലിറ്റി കൗണ്‍സിലര്‍മാര്‍ ഒറ്റയടിക്ക് ചുവടുമാറി ബിജെപിയില്‍ എത്തിയതോടെ പലതിന്‍റേയും ഭരണം തൃണമൂലിന് നഷ്ടമായി. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ മമത വിയര്‍ക്കുമെന്ന് ബിജെപി വെല്ലുവിളിച്ചു. എന്നാല്‍ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കപ്പിക്കുകയാണ് മമത. തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ രണ്ട് കൗണ്‍സിലര്‍മാര്‍ മമതയുടെ പാളയത്തിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍.

 കുറ്റസമ്മതത്തില്‍ മനസലിഞ്ഞ് ദീദി

കുറ്റസമ്മതത്തില്‍ മനസലിഞ്ഞ് ദീദി

ഹരിംഗത മുനിസിപാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാരാണ് അവസാനമായി ബിജെപി വിട്ട് തൃണമൂലിലേക്ക് തന്നെ എത്തിയിരിക്കുന്നത്. ജൂണ്‍ 15 നായിരുന്നു ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. തങ്ങള്‍ക്ക് തെറ്റു പറ്റിയതാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. ബിജെപിയില്‍ ഒരിക്കലും തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

നേരത്തേയും

നേരത്തേയും

ഹരിംഗത മുനിസിപ്പാലിറ്റിയില്‍ തൃണമൂലിനായിരുന്നു ഭരണം. ആകെയുള്ള 17 കൗണ്‍സിലര്‍മാരില്‍ എട്ട് പേര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ 9 കൗണ്‍സിലര്‍മാരാണ് തൃണമൂലിന് ഉള്ളത്. നേരത്തേ ഹലിഷഹര്‍, കംഞ്ച്രപര എന്നീ മുനിസിപാലിറ്റികളിലെ ബിജെപിയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരും മടങ്ങി വന്നിരുന്നു.

പിന്തുണയ്ക്കില്ല

പിന്തുണയ്ക്കില്ല

അതേസമയം നേതാക്കളുടെ തിരിച്ച് പോക്ക് ബിജെപിക്കുള്ളില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ കുത്തൊഴുക്കിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയിയാണ് നേതാക്കളെ കൂട്ടത്തോടെ ബിജെപിയില്‍ എത്തിച്ചത്. നേതാക്കളുടെ തിരിച്ചുപോക്കില്‍ മുകുള്‍ റോയ്ക്കെതിരേയും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നേതാക്കള്‍ മടങ്ങിപോകുന്നതില്‍ ആശങ്കയില്ലെന്ന് പ്രാദേശിക ബിജെപി നേതാവ് മാനബേന്ദ്ര റോയ് പ്രതികരിച്ചു. നിലപാടില്ലാത്തവരെ ജനം പിന്തുണയ്ക്കില്ലെന്നും റോയ് മാനബേന്ദ്ര പറഞ്ഞു.

<strong>സോണിയാ ഗാന്ധി വട്ടപ്പൂജ്യം... രാഹുൽ ഗാന്ധി ഒന്ന്! കോൺഗ്രസിന്റെ മാനം കാത്തത് ശശി തരൂർ</strong>സോണിയാ ഗാന്ധി വട്ടപ്പൂജ്യം... രാഹുൽ ഗാന്ധി ഒന്ന്! കോൺഗ്രസിന്റെ മാനം കാത്തത് ശശി തരൂർ

അഹിന്ദുവായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല; 'അഡാറ്' മറുപടിയുമായി സൊമാട്ടോഅഹിന്ദുവായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല; 'അഡാറ്' മറുപടിയുമായി സൊമാട്ടോ

English summary
Leaders returns to TMC in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X