കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ല എന്നതിനെ അംഗീകരിക്കാന്‍ കഴിയണം: ജെയ്റ്റ്‌ലി

  • By Aswathi
Google Oneindia Malayalam News

ദില്ലി: 'ഇല്ല' എന്നത് ഒരു യാഥാര്‍ത്ഥമാണ്. അത് അംഗീകരിക്കാന്‍ കഴിയണം. ഉപദേശം മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടേതാണ്. ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബാര്‍മാറില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് ജെയ്റ്റിലിയുടെ ഉപദേശം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ വരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നേതാക്കള്‍ക്ക് കഴിയണമെന്നാണ് ജെയ്റ്റിലി പറഞ്ഞത്. ഇല്ല എന്നതിനെ അംഗീകരിക്കാന്‍ പഠിക്കണം. അത്തരം നിലപാടുള്ളവരാണ് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയോടു കൂറുള്ളവരാകുന്നത്- ജെയ്റ്റ്‌ലി പറഞ്ഞു.

arun-jaitley

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്വം എന്നത് അവകാശമാണ്. അവിടെ വ്യക്തിപരമായ താത്പര്യങ്ങളും ഇഷ്ടങ്ങളും മാറ്റിവച്ച് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തിനൊപ്പം നില്‍ക്കുക എന്നതാണ് പ്രധാന്യം. ചിലപ്പോള്‍ പാര്‍ട്ടി സ്ഥാനമാനങ്ങള്‍ക്കൊണ്ട് നേതാക്കളെ മൂടിയെന്നുവരാം, മറ്റു ചിലപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി വ്യക്തികള്‍ വ്യക്തിതാത്പര്യങ്ങള്‍ മാറ്റിവയ്ക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.

ഏതെങ്കിലും നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചാല്‍ അതിനെ പുഞ്ചിരിയോടെ അംഗീകരിക്കണമെന്നാണ് ജെയ്റ്റിലി പറയുന്നത്. ഇത്തരം അവസരങ്ങള്‍ പാര്‍ട്ടിയോടുള്ള കൂറും അച്ചടക്കവും പാലിക്കുന്നു എന്നതിന് തെളിവാണത്രെ. പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെയാണെന്ന് ജെയ്റ്റിലി പറഞ്ഞു.

English summary
With a sulking Jaswant Singh set to contest from Barmer as an Independent after being denied a party ticket, BJP leader Arun Jaitley today said leaders should sometimes accept 'no' after being showered with privileges and that his loyalty is at test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X