കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

  • By Anamika
Google Oneindia Malayalam News

അനുപ്പൂര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ആര്‍എസ്എസ് നേതൃത്വം പ്രധാനമന്ത്രിയാക്കിയത് 5 വര്‍ഷത്തെ ഭരണമല്ല, മറിച്ച് 10 വര്‍ഷത്തെ ഭരണം ലക്ഷ്യമിട്ടാണ്. ഭരണത്തിലേറി മൂന്ന് വര്‍ഷമായ മോദി സര്‍ക്കാര്‍ 5 വര്‍ഷ കാലാവധി പോലും തികയ്ക്കില്ല. ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് തന്നെ മോദിക്കും സംഭവിക്കും. ഇത് വെറുതേ പറയുന്നതല്ല. കാരണമുണ്ട്.

രാംദേവും ശ്രീശ്രീയും മുതല്‍ ഇറോം ശര്‍മിളയും രത്തന്‍ ടാറ്റയും വരെ!!! രാഷ്ട്രപതിയാകാന്‍ കെല്‍പുള്ളവര്‍രാംദേവും ശ്രീശ്രീയും മുതല്‍ ഇറോം ശര്‍മിളയും രത്തന്‍ ടാറ്റയും വരെ!!! രാഷ്ട്രപതിയാകാന്‍ കെല്‍പുള്ളവര്‍

മോദിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച..!! തീവ്രവാദം അജണ്ട..!! ഭീതിയില്‍ പാകിസ്താനും ചൈനയും..!!മോദിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച..!! തീവ്രവാദം അജണ്ട..!! ഭീതിയില്‍ പാകിസ്താനും ചൈനയും..!!

തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

 അമര്‍കാന്തക് ശാപം

അമര്‍കാന്തക് ശാപം

നര്‍മ്മദ നദിയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള റോഡ്മാപ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ അനുപ്പൂരിലുള്ള അമര്‍കാന്തക് സന്ദര്‍ശിച്ചിരുന്നു. പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഇവിടം. നര്‍മ്മദ അടക്കമുള്ള 3 നദികളുടെ ഉദ്ഭവ കേന്ദ്രവും ഇവിടെയാണ്.

ഇവിടെ എത്തിയാ കസേര തെറിക്കും

ഇവിടെ എത്തിയാ കസേര തെറിക്കും

എന്നാല്‍ അമര്‍കാന്തകിനെ ചുറ്റിപ്പറ്റി ചില കഥകളും പ്രചരിക്കുന്നുണ്ട്. അത് പക്ഷേ അത്ര നല്ല കഥകളല്ല. അമര്‍കാന്തക് ഒരു ശാപം പിടിച്ച സ്ഥലമാണത്രേ രാഷ്ട്രീയ നേതാക്കള്‍ക്ക്. ഇവിടം സന്ദര്‍ശിച്ച നേതാക്കളാരും അധികകാലം അധികാരത്തില്‍ തുടര്‍ന്ന ചരിത്രമില്ലത്രേ.

തെളിവുകളുണ്ടേ

തെളിവുകളുണ്ടേ

ഇത് വെറുതേ പറയുന്നതല്ല. തെളിവുകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെ ഏറ്റവും കരുത്തയായ പ്രധാനമന്ത്രിയായി എണ്ണപ്പെടുന്ന ഇന്ദിരാ ഗാന്ധിയുടെ ഉദാഹരണം തന്നെയാണ്. 1982ലാണ് ഇന്ദിരാ ഗാന്ധി അമര്‍കാന്തക് സന്ദര്‍ശിച്ചത്.

ഇന്ദിരയ്ക്ക് സംഭവിച്ചത്

ഇന്ദിരയ്ക്ക് സംഭവിച്ചത്

പ്രധാനമന്ത്രി പദവിയിലിരിക്കേ, രണ്ട് വര്‍ഷത്തിനകം ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു. 1984ലായിരുന്നു ഇന്ദിര ഗാന്ധിയുടെ മരണം. ഇനിയും ഉദാഹരണങ്ങളുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സുന്ദര്‍ലാല്‍ പട്വയുടെ മുഖ്യമന്ത്രിക്കസേര തെറിച്ചതും അമര്‍കാന്തക് സന്ദര്‍ശനത്തിന് പിന്നാലെയാണത്രേ.

പട്വവയുടെ കസേര തെറിച്ചു

പട്വവയുടെ കസേര തെറിച്ചു

1992ലാണ് സുന്ദര്‍ലാല്‍ പട്വ അമര്‍കാന്തക് സന്ദര്‍ശിച്ചത്. ഇതിന് തൊട്ടുപിറകേ ആണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് പട്വയ്ക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. മറ്റൊരു മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഇതേ അവസ്ഥയുണ്ടായി.

അര്‍ജുന്‍ സിംഗും ഉമാഭാരതിയും

അര്‍ജുന്‍ സിംഗും ഉമാഭാരതിയും

1980 മുതല്‍ 1985 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗും അമര്‍കാന്തക് സന്ദര്‍ശിച്ചിരുന്നു. അര്‍ജുന്‍ സിംഗിന്റേയും കസേര തെറിച്ചു. നിലവില്‍ മോദി മന്ത്രിസഭയിലെ അംഗമായ ഉമാ ഭാരതിക്കും കിട്ടിയിട്ടുണ്ട് അമര്‍കാന്തക് ശാപം.

തീര്‍ന്നില്ല, ഇനിയുമുണ്ട്

തീര്‍ന്നില്ല, ഇനിയുമുണ്ട്

2004ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഉമാഭാരതി അമര്‍കാന്തക് സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മുഖ്യമന്ത്രി സ്ഥാനം പോയത്. ബാബുള്‍ ഗൗറിന് വേണ്ടി ഉമാഭാരതിക്ക് മാറിക്കൊടുക്കേണ്ടതായി വന്നു. തീര്‍ന്നില്ല ഉദാഹരണങ്ങള്‍.

 ഉപരാഷ്ട്രപതിക്ക് വരെ

ഉപരാഷ്ട്രപതിക്ക് വരെ

മുന്‍ ഉപരാഷ്ട്രപതി ഭൈരോണ്‍സിംഗ് ശിഖാവത്തിന്റെ സ്ഥാനം പോയത് അമരാകാന്ത് സന്ദര്‍ശം കഴിഞ്ഞ ശേഷമാണത്രേ. 2002 മുതല്‍ 2007 വരെ പദവിയിലിരുന്ന ആളാണ് ശിഖാവത്ത്. അമരാകാന്തില്‍ ഹെലികോപ്റ്റര്‍ വഴി സന്ദര്‍ശനം നടത്തിയിട്ടുള്ള നേതാക്കള്‍ക്കാണേ്രത പണി കിട്ടിയിട്ടുള്ളത്.

അടുത്തത് മോദിയോ

അടുത്തത് മോദിയോ

നരേന്ദ്ര മോദിയും അമരാകാന്തകിലെത്തിയത് ഹെലികോപ്റ്റര്‍ വഴിയാണ്. ജബല്‍പൂരില്‍ നിന്നുമാണ് മോദി ഹെലികോപ്റ്ററിലെത്തിയത്. ഇതോടെ മോദിക്കും പണി കിട്ടുമെന്ന് തന്നെയാണ് അമരാകാന്തക് നിവാസികള്‍ പറയുന്നത്. ഇപ്പോള്‍ അമരാകാന്തകില്‍ നേതാക്കളെത്തുന്നത് റോഡ് വഴി മാത്രമാണത്രേ.

English summary
PM Narendra Modi may lose his chair as he paid a visit to the cursed pilgrim town Amarkantak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X