കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടിയില്‍ കനമുള്ള നേതാക്കള്‍ക്ക് മോദിയെ ഭയം; കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനവുമായി പ്രൊഫഷണല്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ വൈകുന്നതില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രഫഷണല്‍ കോണ്‍ഗ്രസ്. ഇക്കഴ‍ിഞ്ഞ സമ്മേളനകാലയളവില്‍ കേന്ദ്രം കൊണ്ടുവന്ന വിവിധ ബില്ലുകളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളേയും സംഘടന രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ശശി തരൂര്‍ ദേശീയാധ്യക്ഷനായുള്ള കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ്.

പുതിയ അധ്യക്ഷനെ നിയമിക്കാന്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്ത് എത്തിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു എന്നത് നേതൃത്വം മനസ്സിലാക്കണം. കര്‍ണാടകയിലും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിക്ക് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിക്ക് നാഥനില്ലാത്തതിനാലാണെന്നുമായിരുന്നു തരൂരിന്‍റെ വിമര്‍ശനം.

<strong>ശക്തിയാര്‍ജ്ജിച്ച് കാലവര്‍ഷം; വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു, 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്</strong>ശക്തിയാര്‍ജ്ജിച്ച് കാലവര്‍ഷം; വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു, 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

പ്രവര്‍ത്തകസമിതി പിരിച്ചു വിട്ട് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സമാനമായ അതേ ആവശ്യമാണ് പ്രഫഷണല്‍ കോണ്‍ഗ്രസും ഉന്നയിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പുതിയ പ്രസിഡന്‍റിനെ കണ്ടെത്തണം

പുതിയ പ്രസിഡന്‍റിനെ കണ്ടെത്തണം

പ്രൊഫഷണല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ നിര്‍വാക സമിതി യോഗത്തിലാണ് പുതിയ പ്രസിഡന്‍റിനെ കണ്ടെത്താന്‍ വൈകുന്നതിലും വിവിധ ബില്ലുകളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നത്. നോമിനേഷന്‍ എന്നതിന് പകരം പാര്‍ട്ടി ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പിലൂടെ എത്രയും പെട്ടെന്ന് പുതിയ പ്രസിഡന്‍റിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന് പ്രമേയം നിര്‍വാഹക സമിതി യോഗത്തില്‍ പാസാക്കി.

വര്‍ത്തിക്കാത്ത സമിതി

വര്‍ത്തിക്കാത്ത സമിതി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. പ്രവര്‍ത്തിക്കാത്ത സമിതിയായി മാറിയ പ്രവര്‍ത്തക സമിതി പിരിച്ചുവിടണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിഞ്ഞു കിടക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് ആദ്യമായാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് രംഗത്ത് എത്തുന്നത്.

നരേന്ദ്ര മോദിയെ ഭയം

നരേന്ദ്ര മോദിയെ ഭയം

യുഎപിഎ ബില്ലില്‍ രാജ്യസഭയില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് എതിരേയും വലിയ വിമര്‍ശനമാണ് യോഗം നടത്തിയത്. ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസ് നടപടി അംഗീകരിക്കാനാവില്ലെന്നും മടിയില്‍ കനമുള്ള നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമാണെന്നും പ്രമേയം അവതരിപ്പിച്ച മാത്യൂ കുഴല്‍നാടന്‍ ആരോപിച്ചു. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ കേരള ഘടകം പ്രസിഡന്‍റാണ് മാത്യൂ കുഴല്‍നാടന്‍.

മാത്യൂ കുഴല്‍നാടന്‍

മാത്യൂ കുഴല്‍നാടന്‍

വരുമാനത്തിന് തൊഴില്‍, രാഷ്ട്രീയം, സേവനം എന്ന സംസ്കാരം കോണ്‍ഗ്രസില്‍ വേണമെന്നും മാത്യൂ കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് ഇടക്കാല പ്രസിഡന്‍റിന് എത്രയും വേഗം നിയമിച്ച ശേഷം പ്രവര്‍ത്തക സമിതി പിരിച്ചു വിട്ട് സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന അഭിപ്രായം ശശി തരൂര്‍ യോഗത്തില്‍ ആവര്‍ത്തിച്ചു. കേരളത്തിലൂള്‍പ്പടെ സംഘടനാ പ്രവര്‍ത്തനും ശക്തമാക്കാനും നിര്‍വാഹക സമിതിയില്‍ തീരുമാനമായി.

ഇടക്കാല അധ്യക്ഷനാകുമോ

ഇടക്കാല അധ്യക്ഷനാകുമോ

അതേസമയം, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിളിച്ചു ചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച്ചയാണ് നടക്കുന്നത്. യോഗത്തില്‍ ഇടക്കാല അധ്യക്ഷനെ തീരുമാനിക്കാനാണ് സാധ്യത. ഇടക്കാല അധ്യക്ഷന്‍റെ സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ തന്നെ പരിഗണിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

ആര് വരും അധ്യക്ഷനായി

ആര് വരും അധ്യക്ഷനായി

മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക്, കുമാരി ഷെല്‍ജ യുവ നേതൃത്വത്തില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. ഇതില്‍ തന്നെ മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെ, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ക്കാണ് ഏറ്റവും മുന്‍തൂക്കം ഉള്ളത്.

സിന്ധ്യയേക്കാള്‍ സാധ്യത പൈലറ്റിന്

സിന്ധ്യയേക്കാള്‍ സാധ്യത പൈലറ്റിന്

മുതിര്‍ന്ന നേതാവിനെ അധ്യക്ഷനായി പരിഗണിക്കുകയാണെങ്കില്‍ ഖാര്‍ഗെയ്ക്ക് തന്നെ നറുക്ക് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദ് പട്ടേല്‍ ഉള്‍പ്പേടേയുള്ള പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കുണ്ട്. യുവപ്രാധിനിത്യത്തെയാണ് പരിഗണിക്കുന്നതെങ്കില്‍ ജ്യോതിരാധിത്യ സിന്ധ്യയേക്കാള്‍ സാധ്യത സച്ചിന്‍ പൈലറ്റിനാണ്.

ഉപാധ്യക്ഷന്‍മാരും

ഉപാധ്യക്ഷന്‍മാരും

സച്ചിന്‍ പൈലറ്റിനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ നേതൃത്വത്തിലുള്ള ഒരുവിഭാഗവും കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. പുതിയ അധ്യക്ഷനൊപ്പം ഉപാധ്യക്ഷനേയും നിയോഗിക്കുക എന്ന ആവശ്യ അംഗീകരിക്കപ്പെട്ടാല്‍ മുതിര്‍ന്ന നേതാവ് അധ്യക്ഷ പദവിയിലും യുവനേതാക്കള്‍ ഉപാധ്യക്ഷ പദവിയിലും എത്തിപ്പെട്ടേക്കും.

English summary
leadership crisis: professional congress against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X