• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മികച്ച സമ്പദ് വ്യവസ്ഥയ്ക്കായി അടിത്തട്ട് മുതല്‍ സ്ത്രീകളില്‍ നേതൃഗുണം വളര്‍ത്തിയെടുക്കണം'

ഭുവനേശ്വര്‍: സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കുവയ്ക്കുന്നു എന്ന് മിഷന്‍ ശക്തി ഡയറക്ടര്‍ സുജാത കാര്‍ത്തികേയ. എന്നാല്‍ സമയദാരിദ്ര്യമാണ് പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളി. താഴേ തട്ടില്‍ മുതല്‍ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനും നേതൃത്വം വളര്‍ത്തിയെടുക്കാനും ഉള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കണം എന്നും അവര്‍ പറഞ്ഞു.

'ഒഡീഷ 50' ഭാഗമായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വെബിനാറില്‍ സംസാരിക്കുകയായിരുന്നു സുജാത കാര്‍ത്തികേയന്‍. സംബദ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഫിക്കിയുടേയും ഖിംജി ഫൗണ്ടേഷന്റേയും സഹകരണത്തോടെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീ ശാക്തീകരണമോ മറ്റെന്ത് പരിപാടിയോ ആയിക്കോട്ടേ, അത് സര്‍ക്കാരിന് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുകയില്ല എന്നും അവര്‍ പറഞ്ഞു. അതിനായി സമാനമനസ്‌കരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കൂടി സഹകരണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍ നിന്ന് തികച്ചും വിഭിന്നമാണ് മിഷന്‍ ശക്തി എന്ന് സുജാത കാര്‍ത്തികേയന്‍ പറഞ്ഞു. അടിത്തട്ട് മുതല്‍ സ്ത്രീകള്‍ നേതൃഗുണം വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം എന്നാണ് വിശദീകരണം.

കൊവിഡ് കാലത്ത് സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ മുന്നോട്ട് വരികയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. കൊവിഡ് ബോധവത്കരണത്തിലും അവര്‍ നിര്‍ണായക പങ്കുവഹിച്ചു. സ്വയം സഹായ സംഘങ്ങള്‍ വഴി എഴുപത് ലക്ഷം മാസ്‌കുകള്‍ ഉത്പാദിപിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തുവെന്നും സുജാത കാര്‍ത്തികേയന്‍ പറഞ്ഞു.

വിഖ്യാത സാമ്പത്തിക വിദഗ്ധനും കെഐഐടി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ ഡീനും ആയ പ്രൊഫ ഡോ എസ്എന്‍ മിശ്രയും വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചു. ലിംഗനീതിയെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചും നാം അറിഞ്ഞിരിക്കണം എന്ന് പറഞ്ഞായിരുന്നു അദ്ദേഹം തുടങ്ങിയത്. 2020 ലെ ഹ്യൂമന്‍ ഡെലവപ്‌മെന്റ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. അത് പ്രകാരം വിപണിയിലെ സ്ത്രീ പ്രാതിനിധ്യം വെറും 23.5 ശതമാനമാണെന്ന് അദ്ദേഹം പറയുന്നു. ചൈനയില്‍ ഇത് 60 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം നടപ്പിലാക്കാനുള്ള ബിജെഡി സര്‍ക്കാരിന്റെ നീക്കത്തെ സംബദ് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രശംസിച്ചു. സ്ത്രീകളെ കുറിച്ച് ലെനിന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇതിനെ വിശദീകരിച്ചത്. ഫിക്കിയുടെ ഒഡീഷ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മോണിക്ക നയ്യാര്‍ പട്‌നായിക്കും സംസാരിച്ചു. രണ്ട് മാസം കൊണ്ട് അയ്യായിരം സ്ത്രീകളെ ശാക്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് മോണിക്ക പറഞ്ഞു.

'മെട്രോ മാന്‍' ബിജെപിയ്ക്ക് 'ഡിസാസ്റ്റര്‍ മാന്‍' ആകുമോ? അദ്വാനിയേയും രാജഗോപാലിനേയും മറക്കാൻ ആകുമോ

മെട്രോ മാന്‍ ഇ ശ്രീധരന് പിറകെ പിടി ഉഷയും ബിജെപിയിലേക്ക്? ബിജെപിയുടെ കേരള പ്ലാന്‍ ഇങ്ങനെ

ശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബിജെപിയില്‍ വീണ്ടും ആശയക്കുഴപ്പം... ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടം

English summary
‘Leadership Must Be Promoted Among Women At Grassroots For Better Economy’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X