കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കേസ്: ബോളിവുഡ് താരങ്ങളുടെ സന്ദേശങ്ങള്‍ ചോര്‍ന്നോ, വിശദീകരണവുമായി വാട്‌സാപ്പ്

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന മയക്കുവരുന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി മുന്‍ നിര താരങ്ങള്‍ ഇപ്പോള്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ നിരോധിച്ച ചില മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് ചില വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലായിരിക്കുന്നത്. എന്നാല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ചോരുമോ എന്ന ആശങ്ക എല്ലാവരും പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ്.

whatsapp

റിപബ്ലിക് ടിവി മാധ്യമപ്രവർത്തകരെ പൊതിരെ തല്ലി മറ്റ് മാധ്യമ പ്രവർത്തകർ, വീഡിയോ വൈറൽറിപബ്ലിക് ടിവി മാധ്യമപ്രവർത്തകരെ പൊതിരെ തല്ലി മറ്റ് മാധ്യമ പ്രവർത്തകർ, വീഡിയോ വൈറൽ

വാട്‌സാപ്പിലൂടെ അയയ്ക്കുന്ന സന്ദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മൂന്നാമതൊരാള്‍ക്ക് അത് ലഭ്യമാകില്ലെന്നും വാട്‌സാപ്പിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാട്‌സാപ്പിലൂടെ അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഉറപ്പുനല്‍കുന്നതാണ്. നിങ്ങള്‍ ആര്‍ക്കാണോ സന്ദേശങ്ങള്‍ അയയ്ക്കുന്നത് അവര്‍ക്കല്ലാത്തെ മൂന്നാമതൊരാള്‍ക്ക് ലഭ്യമാകില്ല. വാട്‌സാപ്പിലെ എല്ലാ സന്ദേശങ്ങള്‍ക്കും ഇത് ബാധകമാണെന്നും വാട്‌സാപ്പിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

കൊവിഡിന്റെ പേരിൽ നെഹ്‌റുവിനേയും, ഗുജറാത്ത് കലാപത്തേയും സിലബസ്സിൽ നിന്ന് ഒഴിവാക്കി... അസമിൽ നടന്നത്കൊവിഡിന്റെ പേരിൽ നെഹ്‌റുവിനേയും, ഗുജറാത്ത് കലാപത്തേയും സിലബസ്സിൽ നിന്ന് ഒഴിവാക്കി... അസമിൽ നടന്നത്

Recommended Video

cmsvideo
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടിമാർ കാണിച്ച പൊല്ലാപ്പുകൾ | Oneindia Malayalam

അതേസമയം, ഇത്രയും സുരക്ഷ വാട്‌സാപ്പിന് ഉണ്ടായിട്ടും ബോളിവുഡ് താരങ്ങളുടെ സന്ദേശങ്ങള്‍ എങ്ങനെ ലീക്കായി എന്നാണ് ഉയരുന്ന ആശങ്ക. അതേസമയം, ലീഗല്‍ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് വാട്‌സാപ്പിന് പ്രത്യേക ചട്ടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് മത്രമേ അക്കൗണ്ട് സംബന്ധിച്ച് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുകയുള്ളൂ.

എസ്പിബിയുടെ നില അതീവ ഗുരുതരം, ബന്ധുക്കളെ വിളിപ്പിച്ചു, ആശുപത്രിക്ക് പുറത്ത് വൻ പോലീസ് സന്നാഹം എസ്പിബിയുടെ നില അതീവ ഗുരുതരം, ബന്ധുക്കളെ വിളിപ്പിച്ചു, ആശുപത്രിക്ക് പുറത്ത് വൻ പോലീസ് സന്നാഹം

പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡിപ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി

English summary
Leaked Chats In Drugs Probe: WhatsApp says chats are secure and not available to third parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X