നഗ്നചിത്രം വൈറല്‍; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രീതി ഗുപ്ത
മുംബൈ: ബോളിവുഡ് നടി രാധികാ ആപ്‌തെയുടെ നഗ്ന വീഡിയോ പുറത്തായതിന്റെ പിന്നാലെ മറ്റൊരു നടിയായ പ്രീതി ഗുപ്തയുടെ നഗ്നരംഗങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയകള്‍ വഴി വൈറലായിരുന്നു. കഹാനി ഘര്‍ ഘര്‍ കി എന്ന സീരിയലിലൂടെ പേരെടുത്ത പ്രീതിയുടെ 'അണ്‍ഫ്രീഡം' എന്ന സിനിമയിലെ രംഗങ്ങളാണ് പുറത്തുവന്നത്.
സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷം പ്രീതി ഗുപ്ത ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ചു. സംഭവം തന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി പറയുന്നു. ഇത്തരം രംഗങ്ങള്‍ അശ്ലീലമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രീതി പറഞ്ഞു.

സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നതാണ് സിനിമ. സിനിമ കണ്ടുകഴിഞ്ഞാല്‍ ഇതേക്കുറിച്ചുള്ള പ്രേക്ഷകരുടെ സംശയത്തിന് മറുപടിയാകുമെന്ന് അവര്‍ വ്യക്തമാക്കി. പ്രേക്ഷകര്‍ക്ക് സിനിമ മുഴുവന്‍ കാണാനുള്ള അവസരമായിരുന്നു ഒരുക്കിക്കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍, സംഭവച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രീതി പറഞ്ഞു.
ലെസ്ബിയന്‍ കഥ പറയുന്ന ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനം അനുവദിച്ചിരുന്നില്ല. സിനിമ ബാന്‍ ചെയ്യുകയും ശേഷം ഇത്തരം രംഗങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്ന് പ്രീതി വ്യക്തമാക്കി. ദില്ലിയില്‍ നിന്നുള്ള ലെസ്ബിയന്‍ പെണ്‍കുട്ടിയായാണ് പ്രീതി ചിത്രത്തില്‍ അഭിനയിക്കുന്നത്.












Click it and Unblock the Notifications