മെലിഞ്ഞ ശരീരം, പെണ്ണുങ്ങളുടെ ശബ്ദം, എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു !!
പത്തൊമ്പതുകാരനായ ഗുകുലോത്ത് ഗോപിചന്ദാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്
ഹൈദരാബാദ്: മെലിഞ്ഞ ശരീരവും സ്ത്രീകളുടേതിന് സമാനമായ ശബ്ദവും കാരണം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. യുവാവ് എഴുതി ആത്മഹത്യ കുറിപ്പില്‍ ആണ് ഇക്കാര്യങ്ങള്‍ ഉള്ളത്. പത്തൊമ്പതുകാരനായ ഗുകുലോത്ത് ഗോപിചന്ദാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്.

ഹോസ്റ്റല്‍ റൂമില്‍ എത്തിയ സഹപാഠികളാണ് ഗോപിചന്ദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 3 പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തന്നെ ആര്‍ക്കും ഇഷ്ടമല്ലെന്നും, മെലിഞ്ഞ്, സ്ത്രീകളുടെ ശബ്ദമുള്ള തന്നെ എല്ലാവരും അവജ്ഞയോടെയാണ് നോക്കുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

2016ലും യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതിന് ശേഷവും ഗോപീചന്ദ് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇതിനിടെ ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവളും അംഗീകരിച്ചില്ല, പഠനത്തില്‍ പിന്നോക്കം പോയെന്നും ഇനി ജീവിച്ചിരിയ്ക്കാന്‍ താല്‍പര്യം ഇല്ലെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications