ക്രിക്കറ്റ് താരം തനിക്കും മകള്‍ക്കുമെതിരെ വധഭീഷണി ഉയര്‍ത്തിയതായി ലിയാന്‍ഡര്‍ പേസ്
മുംബൈ: മുന്‍ ക്രിക്കറ്റ് താരം അതുല്‍ ശര്‍മ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ്. ഇതുസംബന്ധിച്ച് അദ്ദേഹം ബാന്ദ്ര കുര്‍ള കോംപ്ലക്സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ബാന്ദ്ര കോടതി പരിസരത്തുവെച്ച് തങ്ങളെ കൊല്ലുമെന്നാണ് അതുല്‍ ശര്‍മയുടെ ഭീഷണിയെന്ന് ലിയാന്‍ഡര്‍ പേസ് പരാതിയില്‍ പറയുന്നു.
ലിയാന്‍ഡര്‍ പേസിന്റെ മുന്‍ കൂട്ടുകാരിയും മകളുടെ അമ്മയുമായ റിയാ പിള്ളയും അതുല്‍ ശര്‍മയും തമ്മില്‍ ബന്ധമുണ്ടെന്ന് ലിയാഡര്‍ ഈയിടെ ആരോപിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. മകളുടെ വളര്‍ത്തവകാശം വേണമെന്ന് കാട്ടി ലിയാഡര്‍ പേസ് നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു തെളിവുകള്‍ നല്‍കിയത്.

അവിവാഹിതരായി ഒന്നിച്ചു കഴിയുന്നവര്ക്കുണ്ടായ കുട്ടിയുടെ പരിചരണം അമ്മയ്ക്കാണ്. അമ്മയുടെ പരിചരണം കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന് കാണിക്കാനാണ് ലിയാന്‍ഡര്‍ പേസ് റിയാ പിള്ളയ്ക്ക് അതുല്‍ ശര്‍മയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതി മുന്‍പാകെ ഹാജരാക്കിയത്.
നേരത്തെ നടന് സഞ്ജയ് ദത്തിന്റെ ഭാര്യയായിരുന്ന റിയാ പിള്ള നിയമപരമായി വിവാഹമോചനം നേടിയിരുന്നു. വിവാഹ മോചനത്തിനിടെയാണ് ലിയാന്‍ഡര്‍ പേസുമായി റിയ അടുക്കുന്നത്. മകളെ ഭാര്യ വിദേശത്തേക്ക് കടത്തിയേക്കുമെന്ന് കാട്ടി പേസ് പോലീസില്‍ പരാതി നല്‍കിയതിന്റെ പിന്നാലെ പേസിനെതിരെ റിയ ഗാര്‍ഹിക പീഡനക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരികയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications