ആരാണത് പറഞ്ഞത്? ടെന്നീസില്‍ നിന്നും വിരമിക്കല്‍ തീരുമാനിച്ചിട്ടില്ലെന്ന് ലിയാന്‍ഡര്‍ പേയ്സ്
ദില്ലി: പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന വാര്‍ത്ത ഇന്ത്യയുടെ ടെന്നീസ് ഇതിഹാസതാരം ലിയാന്‍ഡര്‍ പേയ്സ് നിഷേധിച്ചു. ഒരു മാധ്യമത്തോടും വിരമിക്കുന്നകാര്യം സൂചിപ്പിച്ചിട്ടില്ല. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ലിയാന്‍ഡര്‍ പറഞ്ഞു. വിരമിക്കല്‍ വാര്‍ത്തയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍താരം.
സോംദേവ് വര്മന് വിരമിക്കല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ഒരു പ്രതികരണമാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്ന് പേയ്സ് പറഞ്ഞു. വിരമിക്കല്‍ തീരിമാനമുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഒരു പക്ഷെ അത് ഇന്നാകാം, അല്ലെങ്കില്‍ നാളെയാകാം, അതുമല്ലെങ്കില്‍ ആറുമാസം കഴിഞ്ഞാകാം അല്ലെങ്കില്‍ പിന്നീടൊരിക്കല്‍ എന്നായിരുന്നു തന്റെ പ്രതികരണം. എന്നാല്‍, ലിയാന്‍ഡര്‍ ആറുമാസത്തനുശേഷം വിരമിക്കുകയാണെന്ന വാര്‍ത്തയാണ് പിന്നീട് വന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടുത്തവര്‍ഷവും ചെന്നൈ ഓപ്പണ്‍ കളിക്കാനെത്തിയേക്കുമെന്ന് ലിയാന്‍ഡര്‍ സൂചിപ്പിച്ചു. പുതിയ പങ്കാളി ബ്രസീല്‍താരം ആന്ധ്രെ സായുമായി ചെന്നൈ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. പുതിയ പങ്കാളിക്ക് ആദ്യത്തെ ഗ്രാന്സ്ലാം കിരീടം നേടിക്കൊടുക്കകയും തന്റെ ലക്ഷ്യമാണെന്ന് 18 ഗ്രാന്റ് സ്ലാമുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം പറഞ്ഞു.
ആറു ചെന്നൈ ഓപ്പണ്‍ കിരീടവും ലിയാന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ചുതവണയും മഹേഷ് ഭൂപതിക്കൊപ്പമായിരുന്നു അത്. ടെന്നീസിനെ ഇപ്പോഴും അഗാധമായി സ്നേഹിക്കുന്നു. കൂടുതല്‍ ശക്തിയോടെ എപ്പോഴും കളിച്ചുകൊണ്ടിരിക്കാനാണ് ആഗ്രഹം. അതുകൊണ്ടുതന്നെ വിരമിക്കുന്നതിനെക്കുറിച്ചു തീരുമാനിച്ചിട്ടില്ലെന്നും പേയ്സ് പറഞ്ഞു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications