കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവര്‍ത്തകര്‍ ആര്‍എസ്എസിനെ കണ്ടുപഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്; വിമര്‍ശനം, വിവാദം

  • By Desk
Google Oneindia Malayalam News

പാര്‍ട്ടി യോഗത്തിനിടെ തമ്മില്‍തല്ലിയ പ്രവര്‍ത്തകരോട് അച്ചടക്കം പാലിക്കാന്‍ ഉപദേശിച്ച കോണ്‍ഗ്രസ്സ് നേതാവ് വിവാദക്കുരുക്കില്‍. ആര്‍എസ്എസിനെ നോക്കി അച്ചടക്കം പഠിക്കാന്‍ പറഞ്ഞ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായ ദീപക് ബാബരിയ ആണ് പുതിയ വിവാദതത്തില്‍ അകപ്പെട്ടിരിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള നേതാവായ ബാബരിയ പങ്കെടുത്ത യോഗത്തിനിടെ കസേരയ്ക്കായി ആരംഭിച്ച തര്‍ക്കം പിന്നീട് പാര്‍ട്ടിപ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള വന്‍ സംഘട്ടനമായി മാറുകയായിരുന്നു. പരസ്പരം ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ബാബരിയ ഉള്‍പ്പടേയുള്ള നേതാക്കള്‍ പരമാവധി ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഉള്‍ക്കൊണ്ടില്ല.

congres

ഇതേ തുടര്‍ന്നാണ് ബാബരിയ പ്രവര്‍ത്തകരോട് നിങ്ങള്‍ ആര്‍എസ്സിഎസ്സില്‍ നിന്ന് അച്ചടക്കം പഠിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സംഭവം വിവാദമായതോടെ ബാബരിയ വിശദീകരണവുമായി രംഗത്തെത്തി. ആര്‍എസ്എസിന്റെ ഉദാഹരണം പറഞ്ഞതില്‍ തെറ്റില്ലെന്നും നന്മ എവിടെയുണ്ടെങ്കിലും അതേക്കുറിച്ചു പറയാന്‍ മടികാട്ടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

English summary
Learn Discipline From RSS," Said Congress Leader As Partymen Fought
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X