കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പിയെ കണ്ടുപഠിക്കണം.... സമാജ് വാദി പാര്‍ട്ടിയെ മര്യാദ പഠിപ്പിച്ച് മായാവതി, അഖിലേഷിന് അമ്പരപ്പ്

Google Oneindia Malayalam News

ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന്റെ റാലിക്കിടെ ബിഎസ്പി അധ്യക്ഷ മായാവതിയുടെ അമ്പരിപ്പിക്കുന്ന പരാമര്‍ശം. അഖിലേഷ് യാദവിനെ പോലും ഞെട്ടിച്ച പരാമര്‍ശമാണ് ഉണ്ടായിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് ബിഎസ്പിയെ കണ്ടുപഠിക്കണമെന്നായിരുന്നു മായാവതിയുടെ പരാമര്‍ശം. മായാവതിയുടെ പ്രസംഗത്തിനിടെ എസ്പി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് അവരെ പ്രകോപിതയാക്കിയത്.

1

നിങ്ങള്‍ എന്റെ പ്രസംഗത്തിനിടെ ഉച്ചത്തില്‍ ശബ്ദിക്കുന്നത് മോശമാണ്. നിങ്ങള്‍ പലകാര്യങ്ങളും ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് പഠിക്കാനുണ്ടെന്ന് മായാവതി പറഞ്ഞു. ഫിറോസാബാദില്‍ റാലിക്കിടെയായിരുന്നു മായാവതിയുടെ പരാമര്‍ശം. അതേസമയം അഖിലേഷ് യാദവിനെ അടക്കം അമ്പരിപ്പിച്ച പ്രസ്താവനയായിരുന്നു ഇത്. സംസ്ഥാനത്ത് ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയത് സമാജ് വാദി പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഇതാണ് മായാവതി സംസാരിക്കുമ്പോള്‍ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ അഭിപ്രായ സര്‍വേകളില്‍ വന്‍ മാറ്റങ്ങളുണ്ടാവാറുണ്ടെന്ന് മായാവതി പറഞ്ഞു. മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത പാര്‍ട്ടികളെ കുറിച്ച് വരുമ്പോള്‍ വോട്ടര്‍മാര്‍ അവരാണ് വിജയിക്കാന്‍ പോകുന്നതെന്ന് തെറ്റിദ്ധരിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വോട്ടര്‍മാര്‍ വീണുപോകരുത്. അഭിപ്രായ സര്‍വേകളില്‍ സത്യമാകാറില്ലെന്നും മായാവതി പറഞ്ഞു. അതേസമയം എസ്പി പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മ മായാവതിയെ ചൊടിപ്പിച്ചിട്ടുണ്ട്.

സ്വന്തം പാര്‍ട്ടി ഓഫീസില്‍ മുദ്രാവാക്യം വിളിക്കുന്നത് പോലും മായാവതി അച്ചടക്കലംഘനമായി കാണുന്നുണ്ട് മായാവതി. അതുകൊണ്ട് അവര്‍ എസ്പിയുടെ പ്രവര്‍ത്തകര്‍ക്കെതിരെ നിലപാടെടുത്തത്. അതേസമയം മായാവതി മുലായം സിംഗിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ബിജെപിയെ പുറത്താക്കുക എന്ന ലക്ഷ്യമായിട്ടാണ് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നിച്ചത്. മഹാസഖ്യത്തിന് അത് സാധ്യമാകുമെന്നും മായാവതി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ 42 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് പ്രതീക്ഷ.... കോണ്‍ഗ്രസിന് 30 സീറ്റുകളില്‍ വിജയസാധ്യതയുപിയില്‍ 42 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് പ്രതീക്ഷ.... കോണ്‍ഗ്രസിന് 30 സീറ്റുകളില്‍ വിജയസാധ്യത

English summary
learn from bsp mayawati hits out at samajwadi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X