Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ മന്‍മോഹന്‍ സിംഗിനെ മാതൃകയാക്കണമെന്ന്

ദില്ലി: ദില്ലിയില്‍ എങ്ങനെ ഭരണം നടത്തണമെന്നും ആരെ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിര്‍ദ്ദേശം. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ട് പഠിക്കാനാണ് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കെജ്രിവാളിനെ ഉപദേശിച്ചിരിക്കുന്നത്.

കൂട്ടകക്ഷി ഭരണം മുന്നോട്ട് കൊണ്ടു പോകുന്നത് തലവേദനയാണ്. അതെങ്ങനെ കൊണ്ടു പോകണമെന്ന് പഠിക്കാന്‍ മന്‍മോഹന്‍ സിങ്ങിനെ മാതൃകയാക്കാവുന്നതാണ്. മന്‍മോഹന്‍ സിംഗ് യുപിഎ സര്‍ക്കാരിനെ നയിക്കുന്നത് രാജ്യത്തിന് ഉദാഹരണമാണെന്നും അത് മാതൃകയാക്കാനും കെജ്രിവാളിനോട് ഷിന്‍ഡെ നിര്‍ദ്ദേശിച്ചു.

Sushil Kumar Shinde

ദില്ലി മുഖ്യമന്ത്രിയായി കെജ്രിവാള്‍ തിരഞ്ഞെടുക്കപ്പെട്ടു. കെജ്രിവാളിന്റെ മന്ത്രിസഭയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഭരണം സുഗമമായി നടക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. അതിന് കെജ്രിവാള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം- ഷിന്‍ഡെ പറഞ്ഞു.

അഴിമതി വിരുദ്ധ സമരങ്ങളിലൂടെയാണ് ജനങ്ങള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സ്വീകാര്യത ലഭിച്ചത്. ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയം കാഴ്ചവച്ച കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+