പ്രധാന മന്ത്രി നരേന്ദ്രമോദി ഹിന്ദി പഠിച്ചതെങ്ങനെ???
ഭോപ്പാല്‍: കുട്ടിക്കാലത്ത് ചായവില്‍ക്കാന്‍ പോയാണ് താന്‍ ഹിന്ദി പഠിച്ചതെന്ന് നരേന്ദ്രമോദിയുടെ വെളിപ്പെടുത്തല്‍. വിശ്വ ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗുജറാത്തി മാത്രം സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ജനനം. അന്നു മുതലെ ഉള്ള ആഗ്രഹമാണ് ഹിന്ദി പഠിക്കണമെന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും വരുന്ന പോത്ത് കച്ചവടക്കാര്‍ക്ക് ചായവില്‍ക്കാന്‍ പോയാണ് അവരില്‍ നിന്നും ഹിന്ദി പഠിച്ചത്. ഞങ്ങളുടെ ഗ്രാമത്തിലേക്കാണ് അവര്‍ പോത്ത് കച്ചവടത്തിന് എത്തുന്നത്. ഗുജറാത്തി അറിയാത്ത അവരും ഹിന്ദി അറിയാത്ത ഞാനും തമ്മിലുണ്ടായ സമ്പര്‍ക്കം എന്നെ ഹിന്ദി പഠിപ്പിച്ചു'.
ഓരോ ഭാഷക്കും അതിന്റെതായ ശക്തിയുണ്ടെന്നും തനിക്കു സംഭവിച്ച എല്ലാ നല്ലത്തും ചീത്തയുമായ കാര്യങ്ങള്‍ക്കു പിറകില്‍ ഹിന്ദിക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications