Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലിരിക്കുന്ന സ്വർണ്ണത്തിൽ നിന്ന് മാസം തോറും വരുമാനം നേടാം; കേന്ദ്ര സർക്കാരിന്റെ സൂപ്പർ പദ്ധതി ഇതാ

ഇന്ത്യയിലെ ഭൂരിഭാഗം വീടുകളിലും വലിയ അളവിൽ സ്വർണ്ണം സൂക്ഷിച്ചുവെക്കാറുണ്ട്. ഏകദേശം 25,000 ടൺ സ്വർണ്ണമാണ് ഇന്ത്യൻ കുടുംബങ്ങളുടെ പക്കൽ ലോക്കറുകളിലും മറ്റുമായി ഒരു വരുമാനവും ഇല്ലാതെ വെറുതെ കിടക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഈ സ്വർണ്ണം വിൽക്കാതെ തന്നെ ഇതിൽ നിന്ന് എല്ലാ വർഷവും മികച്ചൊരു ലാഭം നേടാൻ കഴിഞ്ഞാലോ? അതിനുള്ള വഴിയാണ് 'ഗോൾഡ് ലീസിങ് അഥവാ സ്വർണ്ണം വാടകയ്ക്ക് നൽകുന്ന രീതി. കേന്ദ്ര സർക്കാരിന്റെ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം വഴി നിങ്ങളുടെ കൈവശമുള്ള സ്വർണ്ണം ബാങ്കുകളിലോ അംഗീകൃത ജ്വല്ലറികളിലോ നിക്ഷേപിച്ച് വലിയൊരു തുക ലാഭമുണ്ടാക്കാൻ സാധിക്കും. ഇത് എങ്ങനെയാണെന്നും ഇതിന്റെ ലാഭനഷ്ടങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

ഗോൾഡ് ലീസിങ് പ്രവർത്തിക്കുന്നത് എങ്ങനെ?

വളരെ ലളിതമായ രീതിയാണിത്. നിങ്ങളുടെ കയ്യിലുള്ള സ്വർണ്ണം ബാങ്കുകൾക്കോ ജ്വല്ലറികൾക്കോ ഒരു നിശ്ചിത കാലയളവിലേക്ക് കടമായി നൽകുന്നു. ഈ സമയമത്രയും സ്വർണ്ണത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം നിങ്ങൾക്ക് തന്നെയായിരിക്കും. ഏറ്റവും വലിയ പ്രത്യേകത, ഇതിന്റെ പലിശ ലഭിക്കുന്നത് പണമായല്ല, പകരം സ്വർണ്ണത്തിന്റെ ഗ്രാമായിട്ടാണ്. അതായത്, നിങ്ങൾ നിക്ഷേപിച്ച സ്വർണ്ണത്തിന്റെ തൂക്കം വർഷം തോറും കൂടിക്കൊണ്ടേയിരിക്കും. കുറഞ്ഞത് ഒരു വർഷത്തെ കാലാവധിയിലാണ് ബാങ്കുകൾ ഈ നിക്ഷേപം സ്വീകരിക്കുന്നത്. കാലാവധി കഴിയുമ്പോൾ നിങ്ങളുടെ സ്വർണ്ണം തിരികെ ലഭിക്കുകയും ചെയ്യും.

gold-monetisation-scheme-1782276917 jpg

എത്രയാണ് ലാഭം? നികുതി നൽകേണ്ടതുണ്ടോ?

ഈ പദ്ധതിയിലൂടെ വർഷത്തിൽ 2% മുതൽ 7% വരെ പലിശയാണ് സാധാരണയായി ലഭിക്കാറുള്ളത്. ഇത് അധിക സ്വർണ്ണ തൂക്കമായി നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. ഇതിന്റെ ഏറ്റവും വലിയ ആകർഷണം ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പലിശയ്ക്ക് യാതൊരുവിധ ഇൻകം ടാക്സോ, കാപ്പിറ്റൽ ഗെയിൻസ് ടാക്സോ നൽകേണ്ടതില്ല എന്നതാണ്. അതിനാൽ തന്നെ ഉയർന്ന നികുതി കൊടുക്കേണ്ടി വരുന്ന വലിയ വരുമാനമുള്ളവർക്ക് സാധാരണ ഫിക്സഡ് ഡിപ്പോസിറ്റുകളേക്കാൾ ലാഭകരം ഈ ഗോൾഡ് ലീസിങ് തന്നെയാണ്.

നിക്ഷേപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

ബാങ്കുകൾ സന്ദർശിക്കുക: എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ അംഗീകൃത ബാങ്കുകൾ വഴി ഈ സ്കീം ലഭ്യമാണ്. അവിടെ നേരിട്ട് ചെന്ന് നിലവിലെ പലിശ നിരക്കുകളും മറ്റ് നിബന്ധനകളും മനസ്സിലാക്കുക.

തൂക്കവും ഗുണനിലവാരവും: സാധാരണയായി 995 പ്യൂരിറ്റിയുള്ള ഗോൾഡ് ബാറുകളോ അല്ലെങ്കിൽ കുറഞ്ഞത് 30 ഗ്രാമിൽ കൂടുതലുള്ള ഹാൾമാർക്ക് ആഭരണങ്ങളോ ആണ് ഈ പദ്ധതിയിലേക്ക് സ്വീകരിക്കാറുള്ളത്.

ലാഭം കണക്കുകൂട്ടുക: സാധാരണ ബാങ്ക് എഫ്ഡികളിൽ നിന്ന് നികുതി കഴിഞ്ഞ് കിട്ടുന്ന ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ്ണത്തിന്റെ വിലക്കയറ്റവും പലിശയും ചേരുമ്പോൾ വലിയൊരു തുക നിങ്ങൾക്ക് ലാഭമായി മാറ്റാൻ സാധിക്കും.

ഇതിലെ റിസ്കുകൾ എന്തൊക്കെയാണ്?

വരുമാനം തരുമെങ്കിലും ഈ പദ്ധതിക്ക് ചില റിസ്കുകൾ കൂടിയുണ്ട്.

ഇൻഷുറൻസ് പരിരക്ഷയില്ല: സാധാരണ ബാങ്ക് അക്കൗണ്ടുകൾക്കുള്ളത് പോലെ ഈ സ്വർണ്ണ നിക്ഷേപങ്ങൾക്ക് പ്രത്യേക ഡിപ്പോസിറ്റ് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കില്ല. നിങ്ങൾ സ്വർണ്ണം നൽകുന്ന സ്ഥാപനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ റിസ്ക് നിങ്ങളുടേത് കൂടിയാണ്.

പഴയ ആഭരണങ്ങൾ ഉരുക്കും: നിങ്ങളുടെ പാരമ്പര്യമായി കിട്ടിയ ഡിസൈനിലുള്ള ആഭരണങ്ങളാണ് നിക്ഷേപിക്കുന്നതെങ്കിൽ അവ ബാങ്കുകൾ ഉരുക്കി സ്വർണ്ണക്കട്ടിയാക്കി മാറ്റും. കാലാവധി കഴിയുമ്പോൾ ആ ഡിസൈനിലുള്ള ആഭരണമല്ല, പകരം അതിന് തുല്യമായ തൂക്കമുള്ള തങ്കമാണ് നിങ്ങൾക്ക് തിരികെ കിട്ടുക. ചുരുക്കത്തിൽ, സ്വർണ്ണം വിൽക്കാൻ താല്പര്യമില്ലാത്തവർക്കും അതിൽ നിന്ന് ഒരു നിഷ്ക്രിയ വരുമാനം ആഗ്രഹിക്കുന്നവർക്കും പറ്റിയ മികച്ചൊരു പദ്ധതിയാണിത്. എന്നാൽ റിസ്കുകൾ കൃത്യമായി മനസ്സിലാക്കി മാത്രം ഇതിലേക്ക് പണം നിക്ഷേപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+