Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്നഡ പഠിക്കുന്നോ ജോലി കളയണോ?? അന്യഭാഷക്കാര്‍ക്ക് ഭീഷണിയുമായി കെഡിഎ, ബാങ്ക് ജോലി പോകും!!

കര്‍ണ്ണാടക ഡെവലപ്പ്മെന്‍റ് അതോറിറ്റി പുതുതായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ബെംഗളൂരു: കര്‍ണ്ണാടകയിലെ ബാങ്ക് ജീവനക്കാര്‍ കന്നഡ പഠിക്കുന്നത് നിര്‍ബന്ധമാക്കാന്‍ നീക്കം. അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രദേശിക ഭാഷയായ കന്ന‍ഡ പഠിക്കാത്ത അന്യഭാഷക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് ഭീഷണി. കര്‍ണ്ണാടക ഡെവലപ്പ്മെന്‍റ് അതോറിറ്റി പുതുതായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ കന്നഡ സംസാരിക്കാത്ത ബാങ്ക് ജീവനക്കാരെ കന്നഡ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെട്ട് കെഡിഎ കര്‍ണ്ണാടകയില്‍ ബ്രാഞ്ചുകളുള്ള എല്ലാ നാഷണലൈസ്ഡ്, ഗ്രാമീണ ബാങ്കുകളുടെ തലവന്മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്ന‍ഡ അറിയാത്ത ബാങ്ക് ജീവനക്കാര്‍ ആറ് മാസത്തിനുള്ളില്‍ കന്ന‍ഡ പഠിച്ചില്ലെങ്കില്‍ റിക്രൂട്ട്മെന്‍റ് ചട്ടപ്രകാരം ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് കെഡിഎ ചെയര്‍മാന്‍ എസ്ജി സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്. ബാങ്കുകളുടെ പ്രതിദിന നടപടികള്‍ കന്നഡ ഭാഷയിലാക്കണമെന്നും കെഡിഎ ആവശ്യപ്പെടുന്നു. ഗ്രാമ പ്രദേശങ്ങളിലെ പ്രദേശവാസികള്‍ ബാങ്കിംഗ് നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.

സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

ജൂലൈയില്‍ #NammaBankuKannadaBeku എന്ന ഹാഷ്ടാഗില്‍ ഇതിനായി വന്‍ പ്രചാരണവും നടന്നിരുന്നു. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളാണ് ബാങ്ക് ജീവനക്കാര്‍ക്ക് പ്രാദേശിക ഭാഷയായ കന്ന‍ഡ നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ ക്യാമ്പെയിനുകള്‍ക്ക് തുടക്കെ കുറിച്ചിട്ടുള്ളത്.

ആറ് മാസത്തിനകം നടപടി !!

ആറ് മാസത്തിനകം നടപടി !!

അടുത്ത ആറ് മാസത്തിനുള്ളില്‍ കന്നഡ സംസാരിക്കാത്ത ബാങ്ക് ജീവനക്കാരെ കന്നഡ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെട്ട് കെഡിഎ കര്‍ണ്ണാടകയില്‍ ബ്രാഞ്ചുകളുള്ള എല്ലാ നാഷണലൈസ്ഡ്, ഗ്രാമീണ ബാങ്കുകളുടെ തലവന്മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ കന്നഡ പഠിയ്ക്കുക അല്ലാത്ത പക്ഷം ജോലിയില്‍ നിന്ന് പുറത്താക്കുമെന്നാണ് കെഡിഎയുടെ ഭീഷണി.

എന്‍ജിനീയര്‍മാര്‍ക്കും ഭീഷണി

എന്‍ജിനീയര്‍മാര്‍ക്കും ഭീഷണി

കന്നഡിഗരല്ലാത്ത എന്‍ജിനീയര്‍മാരെ നമ്മ മെട്രോയില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി കന്നഡ വികസനസമിതി(കെഡിഎ) രംഗത്തെത്തിയിരുന്നു. ഈ ആവശ്യമുന്നയിച്ച് കെഡിഎ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കെഡിഎ ചെയര്‍മാന്‍ എസ് ജി സിദ്ധരാമയ്യ കന്നഡിഗരല്ലാത്ത എന്‍ജിനീയര്‍മാരെ മെട്രോയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ചീഫ് സെക്രട്ടറി എസ് സി ഖുണ്ഡിയ , അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതലയുള്ള മഹേന്ദ്ര ജയിന്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്. മെട്രോയില്‍ ജോലി നല്‍കുമ്പോള്‍ കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അല്ലാത്തപക്ഷം സരോജിനി മഹിഷി റിപ്പോര്‍ട്ടിന്‍റെ ലംഘനമാണെന്നും കത്തില്‍ കെഡിഎ ചെയര്‍മാന്‍ ചൂ​ണ്ടിക്കാണിക്കുന്നു.

വാദം സരോജിനി മഹിഷി റിപ്പോര്‍ട്ടില്‍

വാദം സരോജിനി മഹിഷി റിപ്പോര്‍ട്ടില്‍

1986 ല്‍ പുറത്തിറങ്ങിയ സരോജിനി മഹിഷി റിപ്പോര്‍ട്ട് ചില കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും സംസ്ഥാന സര്‍ക്കാര്‍ തസ്തികളിലും പൊതുമേഖലയിലും കന്നഡിഗര്‍ക്കും 100 ശതമാനം സംവരണം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്.

 കന്നഡിഗര്‍ മാത്രം മതിയോ!!

കന്നഡിഗര്‍ മാത്രം മതിയോ!!

രാജ്യത്ത് ഏറ്റവുമധികം എന്‍ജിനീയറിംഗ് കോളേജുകളുള്ളത് കര്‍ണ്ണാടകയിലാണെന്നിരിക്കെ മെട്രോ സര്‍വ്വീസ് കൈകാര്യം ചെയ്യുന്നതിനായി പ്രാദേശികമായി തിരഞ്ഞെടുക്കുന്ന എന്‍ജിനീയര്‍മാരെ നിയമിക്കണമെന്നാണ് കെഡിഎ ഉന്നയിക്കുന്ന ആവശ്യം. ഇതിന് പുറമേ ക്ലീനിംഗ്, മെയിന്‍റന്‍സ് വിഭാഗങ്ങളിലും കൂടുതല്‍ കന്നഡിഗരുടെ പ്രാതിനിധ്യം കെഡിഎ ആവശ്യപ്പെടുന്നു

നമ്മ മെട്രോ വിവാദത്തില്‍

നമ്മ മെട്രോ വിവാദത്തില്‍

ബെംഗളൂരു മെട്രോയുടെ ബോര്‍ഡില്‍ നിന്ന് ഹിന്ദി അക്ഷരങ്ങള്‍ മറച്ച സംഭവം നേരത്തെ വിവാദമായിരുന്നു. ബെംഗളൂരുവിലെ മജസ്റ്റിക്, ചിക്പേട്ട് എന്നീ രണ്ട് മെട്രോ സ്റ്റേഷനുകളുടെ ബോര്‍ഡുകളിലാണ് ഹിന്ദിയിലെഴുത്തിയിട്ടുള്ള മെട്രോ സ്റ്റേഷന്‍റെ പേര് സെല്ലോ ടേപ്പ് ഉപയോഗിച്ച് മറച്ചുകളഞ്ഞത്. സംഭവത്തോടെ ഹിന്ദി സംസാരിക്കാത്ത കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളിലെ ഹിന്ദി ഉപയോഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ചിക്ക്പെട്ട്, മജസ്റ്റിക് മെട്രോ സ്റ്റേഷനുകളിലെ സൈന്‍ ബോര്‍ഡുകള്‍ ജൂലൈ ഒന്നിന് രാവിലെയോടെ ഹിന്ദി ബോര്‍ഡ‍് മറച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിരുന്നില്ല.

സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

ബെംഗളൂരു മെട്രോയുടെ സൈന്‍ ബോര്‍ഡുകള്‍ മൂന്ന് ഭാഷകളിലായി പ്രദര്‍ശിപ്പിച്ചതിനെതിരെ ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാമ്പെയിന്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. #NammaMetroHindiBeda എന്ന ഹാഷ് ടാഗിലായിരുന്നു ക്യാമ്പെയിന്‍ നടന്നത്. കര്‍ണ്ണാടകയില്‍ മെട്രോയില്‍ മാത്രമല്ല, സര്‍ക്കാര്‍ വകുപ്പുകളിലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍. ഹിന്ദി വാക്കുകള്‍ മെട്രോ സൈന്‍ ബോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹിന്ദിയിലുള്ള അനൗണ്‍സ്മെന്‍റ് നിര്‍ത്തലാക്കണമെന്നുമാണ് ആവശ്യം.

ഭാഷാ ചട്ടം ലംഘിക്കാനാവില്ല

ഭാഷാ ചട്ടം ലംഘിക്കാനാവില്ല

സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ഫണ്ടിലുള്ള മെട്രോ കേന്ദ്രസര്‍ക്കാരിന്‍റെ ത്രിഭാഷാ ചട്ടം പിന്തുടരേണ്ടത് അനിവാര്യമാണ്. എന്നാല്‍ പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നാണ് ത്രിഭാഷാ നയത്തെ എതിര്‍ക്കുന്നവരുടെ പക്ഷം. ഹിന്ദിയ്ക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണച്ച് കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+