കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് സീറ്റ് ചോദിച്ച് ജെഡിഎസ്; എട്ടെണ്ണം തരാമെന്ന് കോണ്‍ഗ്രസ്, അടുത്ത മൂന്ന് ദിനം നിര്‍ണായകം

Google Oneindia Malayalam News

ദില്ലി: കര്‍ണാടകയിലെ ലോക്‌സഭാ മണ്ഡലങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും അന്തിമ തീരുമനത്തില്‍ എത്തിയില്ല. എന്നാല്‍ നേരത്തെ ഉന്നയിച്ച ആവശ്യത്തില്‍ നിന്ന് ജെഡിഎസ് പിന്നാക്കം പോയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

ഒടുവില്‍ മൂന്ന് ദിവസത്തിനകം സീറ്റ് വിഭജന പ്രഖ്യാപനം നടത്താന്‍ ഇരുനേതാക്കളും തീരുമാനിച്ചു. അന്തിമ തീരുമാനം എടുക്കാന്‍ കര്‍ണാടകയുടെ കോണ്‍ഗ്രസ് ചുമതലയുള്ള കെസി വേണുഗോപാലിനെയും ജെഡിഎസ് നേതാവ് ഡാനിഷ് അലിയെയും ഇരുനേതാക്കളും ചുമതലപ്പെടുത്തി. ജെഡിഎസ് ആവശ്യപ്പെടുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കാന്‍ നോട്ടമിട്ടവയും ഉള്‍പ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം.....

തീരുമാനം മാര്‍ച്ച് 10ന്

തീരുമാനം മാര്‍ച്ച് 10ന്

മാര്‍ച്ച് 10ന് സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. 28 ലോക്‌സഭാ മണ്ഡലങ്ങളാണ് കര്‍ണടാകത്തില്‍. ഇതില്‍ 12 സീറ്റുകള്‍ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നായിരുന്നു ജെഡിഎസിന്റെ നേരത്തെയുള്ള ആവശ്യം. എന്നാല്‍ അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുകയാണിപ്പോള്‍.

 പത്ത് സീറ്റെങ്കിലും വേണം

പത്ത് സീറ്റെങ്കിലും വേണം

12 സീറ്റ് കിട്ടിയില്ലെങ്കില്‍ പത്ത് സീറ്റെങ്കിലും വേണമെന്ന് ദേവഗൗഡ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ്് ഇതിന് തയ്യാറല്ല എന്നാണ് വിവരം. എട്ട് സീറ്റുകള്‍ ജെഡിഎസ്സിന് വിട്ടുകൊടുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു കൂടുതല്‍ സീറ്റുകള്‍. എങ്കിലും സഖ്യസര്‍ക്കാരുണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രി പദം ജെഡിഎസിന്് വിട്ടുകൊടുക്കുകയായിരുന്നു. അന്ന് തങ്ങള്‍ സഹിച്ച ത്യാഗത്തിന് സമാനമായ രീതിയില്‍ ജെഡിഎസും സഹിക്കാന്‍ തയ്യാറാകണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

ആറ് സീറ്റുകള്‍ വിട്ടുകൊടുക്കാം

ആറ് സീറ്റുകള്‍ വിട്ടുകൊടുക്കാം

ജെഡിഎസ് ജയിക്കാന്‍ സാധ്യതയുള്ള ആറ് സീറ്റുകള്‍ വിട്ടുകൊടുക്കാമെന്നാണ് കോണ്‍ഗ്രസ് ആദ്യം എടുത്ത തീരുമാനം. എന്നാല്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടു. പിന്നീടാണ് കോണ്‍ഗ്രസ് രണ്ട് സീറ്റുകൂടി അധികം വിട്ടുകൊടുക്കാമെന്ന് തീരുമാനിച്ചത്.

വേണുഗോപാലും ഡാനിഷ് അലിയും

വേണുഗോപാലും ഡാനിഷ് അലിയും

രാഹുല്‍ ഗാന്ധിയും ദേവഗൗഡയും തമ്മിലുള്ള ചര്‍ച്ചയില്‍ കെസി വേണുഗോപാലും ഡാനിഷ് അലിയും ഇരുവിഭാഗത്തെ പ്രതിനിധീകരിച്ച പങ്കെടുത്തിരുന്നു. ഇനിയുള്ള ചര്‍ച്ച ഡാനിഷ് അലിയും വേണുഗോപാലുമാണ് നടത്തുക. തീരുമാനം എടുക്കാനുള്ള നിര്‍ദേശം രാഹുലും ഗൗഡയും ഇരുവര്‍ക്കും നല്‍കി.

സീറ്റുകളിലും തര്‍ക്കം

സീറ്റുകളിലും തര്‍ക്കം

അതേസമയം, സീറ്റുകളുടെ കാര്യത്തിലും ഇരുവിഭാഗത്തും തര്‍ക്കം നിലനില്‍ക്കുകയാണ്. ജെഡിഎസ് ആവശ്യപ്പെടുന്ന ചില സീറ്റുകള്‍ കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളും ജെഡിഎസ് ആവശ്യപ്പെടുന്നുണ്ട്.

ജെഡിഎസ് ആവശ്യപ്പെടുന്നത്

ജെഡിഎസ് ആവശ്യപ്പെടുന്നത്

ശിവമോഗ, ഹാസന്‍, മാണ്ഡ്യ, മൈസൂരു, ബെംഗളൂരു നോര്‍ത്ത്, ചിക്കബല്ലാപൂര്‍, തുമകുരു, ചിത്രദുര്‍ഗ, റായ്ചൂര്‍, ബിദാര്‍, ബിജാപൂര്‍, ഉത്തര കന്നഡ എന്നീ സീറ്റുകള്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ജെഡിഎസ് ആവശ്യപ്പെടുന്നു. എന്നാല്‍ ഹാസന്‍, മാണ്ഡ്യ, ശിവമോഹ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ട് എന്നാണ് വിവരം.

കോണ്‍ഗ്രസ് വിട്ടുകൊടുക്കാത്തത്

കോണ്‍ഗ്രസ് വിട്ടുകൊടുക്കാത്തത്

അതേസമയം, ബെംഗളൂരു നോര്‍ത്ത്, മൈസൂരു, തുമകുരു, ചിക്കബല്ലാപൂര്‍, നോര്‍ത്ത് കന്നഡയിലെ രണ്ടു സീറ്റുകള്‍ എന്നിവ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും ദേവഗൗഡയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

സാധ്യതയുള്ള സംസ്ഥാനം

സാധ്യതയുള്ള സംസ്ഥാനം

അതേസമയം, കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. ഇവിടെ സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് വിട്ടുകൊടുത്താല്‍ തിരഞ്ഞെടുപ്പിന് ശേഷം തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. അതേസമയം, ചില വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് നിലപാടുള്ളവരും കോണ്‍ഗ്രസിലുണ്ട്.

വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍

വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍

വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ ചെറിയ കക്ഷികള്‍ ബിജെപിയുടെ കൂടെ പോകുമെന്ന ആശങ്കയാണ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നേതാക്കള്‍ പങ്കുവെക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നതും ഇവരെ ആശങ്കപ്പെടുത്തുന്നു. തെക്കന്‍ കര്‍ണാടകയില്‍ ജെഡിഎസ്സിനാണ് സ്വാധീനം. കോണ്‍ഗ്രസിന് സംസ്ഥാനത്തെ എല്ലായിടത്തും ഒരുപോലെ സ്വാധീനമുണ്ട്.

 തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ ഇങ്ങനെ

തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ ഇങ്ങനെ

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാണ് മല്‍സരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഒമ്പതു സീറ്റിലും പുതുച്ചേരി സീറ്റിലുമാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ മറ്റു ഒമ്പതു പാര്‍ട്ടികളും ഉള്‍പ്പെടും. ബിജെപി-എഐഎഡിഎംകെ സഖ്യമാണ് എതിരാളികള്‍.

നടിയെ ആക്രമിച്ച കേസില്‍ 'ചാക്കിലെ പൂച്ച പുറത്തുചാടി': പ്രതിഭാഗത്തിനെതിരെ ഹൈക്കോടതിയും സര്‍ക്കാരുംനടിയെ ആക്രമിച്ച കേസില്‍ 'ചാക്കിലെ പൂച്ച പുറത്തുചാടി': പ്രതിഭാഗത്തിനെതിരെ ഹൈക്കോടതിയും സര്‍ക്കാരും

English summary
Leave 10 seats for us, Deve Gowda tells Rahul Gandhi on Congress, JD(S) seat sharing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X