കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് മുസ്ലീം എംഎല്‍എയ്ക്ക് ഭീഷണി.. മുന്നറിയിപ്പായി രണ്ട് വെടിയുണ്ട

  • By Desk
Google Oneindia Malayalam News

ഗുവാഹട്ടി: ബിജെപിയില്‍ നിന്ന് രാജിവെച്ച് പോകണമെന്നാവശ്യപ്പെട്ട് മുസ്ലീം എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്. ആസാം ബിജെപി എംഎല്‍എയായ അമിനുല്‍ ഹഖ് ലസ്കറിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. 15 ദിവസത്തിനുള്ളില്‍ പാര്‍ട്ടി വിട്ട് പോകണമെന്ന് വ്യക്തമാക്കുന്ന കത്തിനോടൊപ്പം മുന്നറിയിപ്പ് എന്ന നിലയില്‍ രണ്ട് വെടിയുണ്ടയും അമിനുല്ലിന് ലഭിച്ചു. ആര്‍എസ്എസും ബിജെപിയും വര്‍ഗീയ സംഘടനകളാണെന്നും അത് മുസ്ലീം സമുദായത്തിന് എതിരെ പ്രവര്‍ത്തിക്കുമെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

haqq

ആസാമിലെ കച്ചാര്‍ മണ്ഡലത്തില്‍ നിന്നുള്ള അമിനുല്‍ ആസാം നിയമസഭയിലെ ഏക മുസ്ലീം ബിജെപി എംഎല്‍എയാണ്. സേവ്, സെക്യൂര്‍, ആന്‍റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് ഓഫ് മുസ്ലീംസ് എന്ന സംഘടനയുടെ പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. ബെംഗാളി ചുവപ്പ് മഷിയില്‍ മെയ് 12 ന് കരിംഗഞ്ചില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്. മുസ്ലീമായിട്ടും ബിജെപിക്കൊപ്പം നില്‍ക്കുന്നതാണ് ഭീഷണിമുഴക്കിയവരെ പ്രകോപിച്ചത്.

കത്തിനൊപ്പം രണ്ട് 32 പിസ്റ്റള്‍ വെടിയുണ്ടകളാണ് എംഎല്‍എയ്ക്ക് മുന്നറിയിപ്പ് എന്ന നിലയില്‍ അയച്ചിരിക്കുന്നത്. അതേസമയം വ്യവസായ സംഘങ്ങളോ ഭൂമാഫിയയോ ആയിരിക്കും സംഭവത്തിന് പിന്നില്‍ എന്ന് എംഎല്‍എ ആരോപിച്ചു.അതേസമയം എംഎല്‍എയ്ക്ക് കത്ത് ലഭിച്ച സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സില്‍ചര്‍ പോലീസ് വ്യക്തമാക്കി. ഭീഷണിയില്‍ പതറില്ലെന്നും

English summary
"Leave BJP": Muslim Lawmaker In Assam Gets Threatening Letter With Bullets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X