ഫ്ളാറ്റില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത തെറ്റെന്ന് സണ്ണി ലിയോണ്‍
മുംബൈ: താമസിച്ചുകൊണ്ടിരിക്കുന്ന ഫ് ളാറ്റില്‍ നിന്നും തന്നെയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെയും പുറത്താക്കിയെന്ന വാര്‍ത്ത മുന്‍ പോണ്‍ സ്റ്റാറും ബോളിവുഡ് നടിയുമായി സണ്ണിലിയോണ്‍ നിഷേധിച്ചു. അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്നും ഇത്തരം വാര്‍ത്തകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും സണ്ണി വ്യക്തമാക്കി.
ബോളിവുഡ് സിനിമാ നടിയും മുന്‍ മിസ് ഇന്ത്യാ യൂണിവേഴ്‌സുമായ സെലീന ജെയ്റ്റിലിയുടെ ഫ് ളാറ്റിലാണ് ഇവര്‍ താമസിച്ചു വന്നിരുന്നത്. ഫ്ളാറ്റ് അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ഇപ്പോള്‍ ഹോട്ടലുകളില്‍ താമസിക്കുകയാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഫ്ളാറ്റ് ഭംഗിയില്ലാതെ സൂക്ഷിച്ചതിനെ തുടര്‍ന്ന് ഇവരെ അവിടെനിന്നും പുറത്താക്കിയെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

പോണ്‍ സ്റ്റാര്‍ ആയതിനാല്‍ സണ്ണി ലിയോണിനും ഭര്‍ത്താവിനും പല സ്ഥലങ്ങളിലും ഫ് ളാറ്റ് ലഭിക്കുന്നില്ലെന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് ഭയന്നും സണ്ണിലിയോണിനെ ചിലര്‍ അകറ്റി നിര്‍ത്തുകയാണ്. എന്നാല്‍, ജുഹുവിലെ ഫ്ളാറ്റ് മനോഹരമാണെന്നും അവിടത്തന്നെ തുടരാനാണ് തീരുമാനമെന്നും സണ്ണിയും വെബ്ബറും ആവര്‍ത്തിക്കുന്നുണ്ട്.
സണ്ണി ലിയോണ്‍ പോണ്‍ താരമായതിനാല്‍ അവരുടെ സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്നും പല താരങ്ങളും പിന്‍മാറിയതായി വാര്‍ത്തയുണ്ടായിരുന്നു. സണ്ണി ലിയോണിന്റെ സിനിമകള്‍ മികച്ച ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടുമ്പോള്‍ തന്നെയാണ് അവര്‍ക്ക് അപ്രഖ്യാപിത വിലക്കും നേരിടേണ്ടി വരുന്നത്.












Click it and Unblock the Notifications