കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടു പോകൂ കശ്മീര്‍ ഞങ്ങളുടേതാണ്; ജവാനെ ആക്രമിച്ച യുവാക്കളോട് ഗൗതം ഗംഭീര്‍

Google Oneindia Malayalam News

ദില്ലി: സിആര്‍പിഎഫ് ജവാനെ മര്‍ദ്ദിച്ച കശ്മീരി യുവാക്കളോട് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ശ്രീനഗറിലെ പോളിംഗ് ബൂത്തില്‍ നിന്ന് മടങ്ങുകയായിരുന്ന സിആര്‍പിഎഫ് ജവാനെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ട്വീറ്റിലായിരുന്നു കശ്മീരി യുവാക്കള്‍ക്കെതിരെയുള്ള ഗൗതം ഗംഭീറിന്റെ പ്രതികരണം.

ഇന്ത്യന്‍ സൈന്യത്തിലെ ജവാന്‍ ഏല്‍ക്കുന്ന ഓരോ അടിയ്ക്കും പകരമായി 100 ജിഹാദികളുടെ ജീവനെടുക്കണമെന്നും, സ്വാതന്ത്ര്യം വേണ്ടവര്‍ കശ്മീര്‍ വിട്ടുപോകണമെന്നും കശ്മീര്‍ ഞങ്ങളുടേതാണെന്നും ഗംഭീര്‍ ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് തടസ്സപ്പെടുത്താന്‍ വിഘടനവാദികളുടെ പിന്തുണയോടെ പ്രക്ഷോഭത്തിനിറങ്ങിയ കശ്മീരി യുവാക്കളാണ് ഇന്ത്യന്‍ സൈനികനെ ആക്രമിച്ചത്.

gautam-gambhir

കശ്മീര്‍ താഴ് വരയില്‍ ഉടലെടുക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയുള്ള ആസാദി മുദ്രാവാക്യങ്ങള്‍ക്കുള്ള മറുപടിയും ഗൗതം ഗംഭീര്‍ നല്‍കി. കശ്മീരില്‍ സൈന്യത്തിനെതിരെ കശ്മീരി ജനത നടത്തിവരുന്ന അതിക്രമങ്ങളെയും ഗംഭീര്‍ വിമര്‍ശിക്കുന്നു.

English summary
A day after a video surfaced showing a Central Reserve Police Force (CRPF) jawan being attacked by an angry mob while he was returning from a polling booth in Srinagar, veteran Indian left-hander Gautam Gambhir slammed the Kashmiri youth for the shocking incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X