Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹായുതി വിട്ട് വരൂ, ഷിൻഡെയക്കും അജിത് പവാറും മാറി മാറി മുഖ്യമന്ത്രിയാകാം; കോൺഗ്രസ്

മഹായുതിയിലെ ഏകാനാഥ് ഷിന്റെ വിഭാഗത്തിന്റേയും എൻസിപി നേതാവ് അജിത് പവാര് വിഭാഗത്തിന്റേയും അതൃപ്തികൾ മുതലെടുക്കാൻ കോൺഗ്രസ്. സഖ്യം വിട്ട് പുറത്തുവന്നാൽ രണ്ട് പേർക്കും മാറി മാറി മുഖ്യമന്ത്രി കസേര നൽകാമെന്നാണ് വാഗ്ദാനം. മഹായുതിയിലിരുന്ന് മുഖ്യമന്ത്രി കസേര നേടാമെന്ന് ഇരുവരും ഒരിക്കലും പ്രതീക്ഷിക്കേണ്ടെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പട്ടോലെ പറഞ്ഞു.

'മഹായുതിയിൽ അജിത് പവാറിൻറേയും ഏക്നാഥ് ഷിന്റേയുടേയും അവസ്ഥ അത്ര സുഖകരമല്ല. അവർ കടുത്ത വീർപ്പുമുട്ടാണ് അനുഭവിക്കുന്നത്. ഞങ്ങൾ അവർക്ക് എല്ലാ പിന്തുണയും നൽകാൻ ഒരുക്കമാണ്. ഇനി ഇരുവർക്കുമിടയിലെ മുഖ്യമന്ത്രി കസേര സംബന്ധിച്ച തർക്കം പരിഹരിക്കാൻ രണ്ട് കൂട്ടർക്കും മാറി മാറി മുഖ്യമന്ത്രി കസേര നൽകാൻ ഞങ്ങൾ ഒരുക്കമാണ്. ബി ജെ പി ഒരിക്കലും ഇനി അവരെ മുഖ്യമന്ത്രിയാക്കില്ല', നാന പട്ടോലെ പറഞ്ഞു.

hindepawar2-

പട്ടോലയെ പിന്തുണച്ച് ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനയിലെ മുതിർന്ന നേതാവായ സഞ്ജയ് റൗത്തും കോൺഗ്രസ് നേതാവായ വിജയ് വട്ടേഡിവാർ രംഗത്തെത്തി. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ലെന്നാണ് വട്ടേഡിവാർ പറഞ്ഞു. ഷിൻഡെ വളരെ അധികം കഴിവുള്ള നേതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ശിവസേനയെ പിളർത്താൻ സാധിച്ചത്. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഒതുക്കപ്പെട്ടത് അദ്ദേഹത്തിനെ അസ്വസ്ഥനാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ പലതും സംഭവിക്കാം. ഒരാളുടെ ആത്മാഭിമാനത്തിന് മുറിവേറ്റാൽ അയാൾ എന്ത് വേണമെങ്കിലും ചെയ്യാം', അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ രാഷ്ട്രീയത്തിൽ അസാധ്യമായി ഒന്നുമില്ലെന്നായിരുന്നു റൗത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് മുതൽ ഏക്നാഥ് ഷിൻഡെ അസ്വസ്ഥനാണ്. ദേവേന്ദ്ര ഫഡ്നാവിസിനോടും ബി ജെ പിയോടും അദ്ദേഹം തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. അതിനിടെ ഷിൻഡെ സർക്കാർ നടപ്പാക്കിയ പല പദ്ധതികളും നിർത്തലാക്കാനുള്ള ഫഡ്നാവിസിന്റെ നീക്കങ്ങൾ ഷിൻഡേയേയും അജിത് പവാറിനേയും ഒരുപോലെ ചൊടിപ്പിച്ചു. നാസികിലേയും റായ്ഗഡിലേയും ഗാഡിയൻ മന്ത്രിമാരുടെ നിയമനമായി ബന്ധപ്പെട്ടും നേതാക്കൾക്കിടയിൽ അതൃപ്തി ഉയർന്നിരുന്നു.

അതേസമയം നാന പട്ടോലെയുടെ വാഗ്ദാനത്തിന് മറുപടിയുമായി ബി ജെ പി നേതാവ് ചന്ദ്രശേഖർ ബവൻകുലെ രംഗത്തെത്തി. നല്ല ഓഫർ പട്ടേലേയ്ക്ക് നൽകാമെന്നും കോൺഗ്രസ് വിട്ട് മഹായുതിയുടെ ഭാഗമാകൂവെന്നുമായിരുന്നു ബവൻകുലെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+