കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനായി പ്രചരണം നടത്താന്‍ സിപിഎം മുന്‍ എംപി വിദേശത്ത് നിന്ന് നാട്ടിലെത്തി

Google Oneindia Malayalam News

ആലപ്പുഴ: ജനുവരിയിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങല്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞു. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട ഘടകക്ഷികളെ അനുനയിപ്പിച്ച് നിര്‍ത്തി എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്.

16 ലേറെ സീറ്റുകളാണ് ഇത്തവണ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ബുത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയാണ്. ഇതിനിടെയാണ് ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് കരുത്ത് പകരാന്‍ മുന്‍ ഇടത് എംപി ഡോ കെഎസ് മനോജും വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നത്.

2014 ല്‍

2014 ല്‍

വൈദ്യശാസ്ത്ര മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയാണ് കെഎസ് മനോജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനസ്തെറ്റിസ്റ്റ് ആയിക്കുമ്പോഴാണ് 2014 ല്‍ ആലപ്പുഴിയല്‍ വിഎം സുധീരനെതിരെ മനോജ് സിപിഎം സ്ഥാനാര്‍ത്ഥിയാവുന്നത്.

വിഎം സുധീരനെ

വിഎം സുധീരനെ

സിഎഎസ് സുജാതന്‍, സിനിമാ നടന്‍ മുരളി എന്നിവരിലിടെയൊക്കെ ശ്രമിച്ചിട്ടും പിടിച്ചെടുക്കാന്‍ കഴിയാതിരുന്ന ആലപ്പുഴ മണ്ഡലം അത്തവണ മനോജിലൂടെ സിപിഎം തിരിച്ചു പിടിച്ചു. സിറ്റിങ് എംപിയായിരുന്നു വിഎം സുധീരനെ 1009 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മനോജ് അട്ടിമറിച്ചത്.

ആദ്യം സിപിഐ

ആദ്യം സിപിഐ

സാമുദായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഡോ. കെഎസ് മനോജിനെ സ്ഥാനാര്‍ത്ഥിയാകന്‍ ആദ്യം ക്ഷണിച്ചത് സിപിഐ ആയിരുന്നു. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സിപിഐയുടെ ക്ഷണം.

വിഎസ്

വിഎസ്

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കേണ്ടെന്ന് രൂപത വിലക്കിയതോടെ മനോജ് സിപിഐയുടെ ക്ഷണം നിരസിച്ചു. 2004 ല്‍ വിഎസ് അച്യുതാനന്ദനായിരുന്നു മനോജിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയായിരുന്നു മനോജ് മത്സരിച്ചതും വിജയിച്ചതും.

2009 ല്‍ പരാജയം

2009 ല്‍ പരാജയം

2009 ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരത്തിനായി ഇറങ്ങിയെങ്കിലും. കെസി വേണുഗോപാലിനോട് പരജായപ്പെട്ടു. വിഎസ് കൊണ്ടുവന്ന ആളെന്ന നിലയില്‍ തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഒതുക്കി. അതുകൊണ്ട് താന്‍ കൊണ്ടുവന്ന വികസന നേട്ടങ്ങളൊന്നും ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാതിരുന്നതാണ് തോല്‍വിയുടെ കാരണമായി അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസില്‍ എത്തിച്ചത്

കോണ്‍ഗ്രസില്‍ എത്തിച്ചത്

തോല്‍വിക്കു ശേഷം പാര്‍ട്ടി ചുമതലകളൊന്നും നല്‍കിയിരുന്നില്ല. അതിനിടയില്‍ മതവിശ്വാസം സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത് അദ്ദേഹത്തിന്‍റെ പാര്‍ട്ടി വിടലില്‍ കലാശിച്ചു. സിപിഎം വിട്ട കെസ് മനോജിനെ കോണ്‍ഗ്രസില്‍ എത്തിച്ചത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടത്തിയ കെസി വേണുഗോപാലായിരുന്നു.

വീണ്ടും ആലപ്പുഴയിലേക്ക്

വീണ്ടും ആലപ്പുഴയിലേക്ക്

പിന്നീട് വിദേശത്തേക്ക് പോയ ഡോ. മനോജ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ വീണ്ടും ആലപ്പുഴയിലേക്ക് തിരിച്ചെത്തുകയാണ്. സ്ഥനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ലെങ്കിലും കെ സി വേണുഗോപാല്‍ ഉള്‍പ്പടേയുള്ളവരാണ് കോണ്‍ഗ്രസ് പട്ടികയിലുള്ളത്.

ഒരേ പാര്‍ട്ടി ഒരേ വേദി

ഒരേ പാര്‍ട്ടി ഒരേ വേദി

കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് കെസി വേണുഗോപാലാണെങ്കില്‍ 2009 ല്‍ എതിര്‍ചേരികളില്‍ നിന്ന് പരസ്പരം പോരാടിയ രണ്ടുപേര്‍ ഒരേ വേദിയില്‍ ഒരേ പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുന്നത് കാണാനുള്ള അവസരം കുടിയാകും ഇത്തവണ ആലപ്പുഴക്കാര്‍ക്ക് ഒത്തുവരിക.

മികച്ച വിജയം നേടും

മികച്ച വിജയം നേടും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നതില്‍ കെഎസ് മനോജിന് സംശയമൊന്നുമില്ല. കേന്ദ്രത്തിലും അധികാരം മാറ്റം ഉണ്ടാവും എന്നതിലും അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. ബിജെപിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്ക് ജനം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സജീവമാവും

സജീവമാവും

രണ്ട് ആഴ്ച്ചത്തെ പ്രചരണത്തിനാണ് കെഎസ് മനോജ് വിദേശത്ത് നിന്ന് എത്തിയിരിക്കുന്നത്. അതിനു ശേഷം മസ്കറ്റിലേക്ക് മടങ്ങി ജോലി ചെയ്യുന്ന സ്ഥാപനവുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്‍റെ ഭാഗമാവുമെന്നും അദ്ദേഹം പറയുന്നു.

വിഭാഗീയതയുടെ ഇര

വിഭാഗീയതയുടെ ഇര

വിഭാഗീയതയുടെ ഇരയായിരുന്നെങ്കിലും മതവിശ്വാസത്തില്‍ പാര്‍ട്ടി സ്വീകരിച്ച കര്‍ശന നിലപാടായിരുന്നു മനോജിനെ പാര്‍ട്ടിക്ക് പുറത്തെത്തിച്ചത്. മതാനുഷ്‌ഠാനങ്ങളില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി നിലപാട്‌ ഭരണഘടനാ വിരുദ്ധമാണ്‌. മതവിശ്വാസം പാടില്ലെന്ന തെറ്റുതിരുത്തല്‍ രേഖ നിലനില്‍ക്കുമ്പോള്‍ മതവിശ്വാസിയായ എനിക്ക്‌ പിന്തുടരാന്‍ കഴിയില്ലെന്നായിരുന്നു പാര്‍ട്ടി വിടുന്ന വേളയില്‍ മനോജ് അഭിപ്രായപ്പെട്ടത്.

കുറ്റപ്പെടുത്തല്‍

കുറ്റപ്പെടുത്തല്‍

പാവങ്ങളോടുള്ള സമീപനമാണ് എന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പാവപ്പെട്ടവര്‍ക്ക്‌ അനുകൂലമായ നിലപാട്‌ പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നില്ല. പാര്‍ട്ടി ആര്‍ക്കു വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌ എന്നതില്‍ സംശയമുണ്ട്‌. സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്‌ടപ്പെട്ടപ്പിട്ടിരിക്കുകയാണെന്നും അന്ന് മനോജ് കുറ്റപ്പെടുത്തി.

English summary
Left EX-MP Manoj to campaign for Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X