സംഘപരിവാറിനെതിരെ പോരാടും; ഇടത് ഐക്യം ശക്തിപ്പെടുത്തുമെന്ന് സുധാകര്‍ റെഡ്‍ഡി
കൊല്ലം: കോണ്‍ഗ്രസുമായി മാത്രമല്ല, സംഘപരിവാറിനെ പരാജയപ്പെടുത്തുന്നതിനായി ഇന്ത്യയിലെ എല്ലാ മതേതര ശക്തികളുമായി യോജിച്ച പോരാട്ടം സംഘടിപ്പിക്കുമെന്ന് ജനറല്‍ സുധാകര്‍ റെഡ്ഢി. അതുപക്ഷേ തെരഞ്ഞെുടപ്പ് സഖ്യം രൂപീകരിച്ചു കൊണ്ടാവില്ല. സഹകരണം ധാരണ തുടങ്ങി രണ്ടു വിധത്തിലുള്ള ബന്ധമായിരിക്കും മറ്റു പാര്‍ട്ടികളുമായി സ്ഥാപിക്കുക. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചു മതേതര ജനാധിപത്യ ശക്തികളുമായി ധാരണകള്‍ ഉണ്ടാക്കും.
സിപിഐയെ ശക്തിപ്പെടുത്തുകയെന്നതിനൊപ്പം ഇടതുപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്തകയെന്നതിനാണ് പ്രഥമ പരിഗണന. ഇടതുപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിന് സിപിഐയും സിപിഎമ്മും മുന്‍ കൈയെടുക്കുമെന്നും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ സുധാകര്‍ റെഡ്ഢി പറഞ്ഞു.

എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മതേതര കക്ഷിയായ കേരള കോണ്‍ഗ്രസിന്റെ പിന്‍ന്തുണ സ്വീകരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് സുധാകര്‍ റെഡ്ഢി ഒഴിഞ്ഞു മാറി. മാണിയുടെ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷേ മുന്നണി പ്രവേശനം അത് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കാന്‍ പറ്റു. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പ്രദേശീക വിഷയങ്ങള്‍ മാത്രമാണ്. അതില്‍ കൃത്യമായ നിലപാട് സംസ്ഥാന ഘടകത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications